പുണ്യജനാധിപതേ കുശലം

രാഗം: 

കല്യാണി

താളം: 

ചെമ്പട

ആട്ടക്കഥ: 

രാവണവിജയം

കഥാപാത്രങ്ങൾ: 

നാരദൻ

പുണ്യജനാധിപതേ കുശലം

പരിപൂർണ്ണ ഭാഗ്യജലധേ നിയതം

പുണ്യ വിജിതഭുവനാധിനാഥ പദ-

പുരശാസന പദഭജന പരായണ.

ചിത്രമഹോ തവ വചനമിതെല്ലാം ഇങ്ങിനെ പര-

ചിത്തമറിഞ്ഞുരചെയ്‌വതു കൊള്ളാം

അത്ര ഭവാനോടു ചൊൽവതിനില്ലാ ഇങ്ങൊരു കാര്യം

അത്രയുമായിനിയുള്ളതു ചൊല്ലാം കേട്ടാലുമെങ്കിൽ

വർത്തമാനമിഹ പാവകൻ അവനു

വെപ്പുകാരിലൊരു പാചകൻ

പവനനത്രയല്ല ബഹുസേവകൻ

പറവതത്രയെന്നു ചില വാചികം

അത്യുദാരമതിയായ നിൻ സഹജ-

കൃത്യമാകുമപവാദമയേ തവ

ഇത്രിഭുവനമതിലാകെ നിറഞ്ഞതി-

നത്തലിങ്ങു സത്യമിന്നു ചൊൽവതു.

ഗൂഢമതായുണ്ടൊരു സംസാരം ത്രിദേവ

ചിലർ കൂടിയിരുന്നതിലുണ്ടൊരു സാരം

മൂഢദശാനന ചരിതവിചാരം ഇല്ലയോയെന്നും

മോദമിതോ ധനദനു ഹൃദി പാരം.

ഞാനവരോടു കൂടെയെങ്ങു പറയുന്നതോ ഇതനു-

കൂലമെന്നതു വരുന്നതോ ശശിനി

ചൂടുശങ്ക കരുതുന്നിതൊപ്പ-

മവരോടതിന്നു പറയാവതോ?

ഈടെഴുന്ന ഭുജവീര്യ വാരിനിധി

ഈശനോടു സഖിയായ ധനേശൻ

പാടവമോടുയുധി നേർക്കിലഹോ ഹൃദി

പേടി തേടിയോടുമിന്നു ദശമുഖൻ.

വല്ലതുമസ്തു നമുക്കനുവാദം എന്നിരിക്കിലും

കല്യമതേ നിങ്കലുമപവാദം

ചൊല്ലുക നീ ഗുണമവനതിൽ മോദം

വുന്നുവെന്നാകിൽ നല്ലതുവരുമതിനെന്തു വിവാദം?

അവന്റെ മുമ്പിൽ 

മല്ലനേർമിഴികളാടണം സദസി

മന്ദമെന്യേ ഞങ്ങൾ പാടണം ഇടയിൽ

വല്ലകീഗതികൾ കൂടണം സകല-

മല്ലലിവനുടയ കാണണം.

ചൊല്ലെഴുന്ന ജനപീഢ ചെയ് വതിനിഹ

ചൊല്ലുവാനുമെളുതല്ലഹോ ജഗ-

ദല്ലലൊഴിവതിനു കഴിവപരന്നഹി

കില്ലു കളക ചൊല്ലിവിടുക ദൂതരെ.

അരങ്ങുസവിശേഷതകൾ: 

വൈശ്രവണൻ നാരദമുനിയെ വന്ദിച്ച് യാത്രയാക്കുന്നു. തിരിഞ്ഞു ദൂതനെ വരുത്തി രാവണനെ ഉപദേശിക്കാൻ ലങ്കയിലേക്ക് അയക്കുന്നു.