താപസശിരോമണിയേ

രാഗം:
സൌരാഷ്ട്രം
താളം:
അടന്ത

കഥാപാത്രങ്ങൾ:
ശ്രീരാമൻ
രഘുവരനൊടിവണ്ണം മാമുനീ ചൊല്ലിയപ്പോൾ
അകതളിർതെളിവൊടും ദേഹമഗ്നൗ സ ഹുത്വാ
രഘുവരചരണാബ്ജേ ചേർന്നു രാമൻ തദാനീം
നിഖിലമുനികുലേഡ്യം കണ്ടഗസ്ത്യം ബഭാഷേ

താപസശിരോമണിയേ താവകം പാദം തൊഴുന്നേൻ
താരണിയിൽ മേവീടുന്ന താപസർ കൈകൂപ്പും പാദ!

അർത്ഥം:
നിഖിലമുനികുലേഡ്യം=എല്ലാ മുനികളാലും സ്തുതിയ്ക്കപ്പെടുന്നവനായ