വാഹസം ഗ്രസിക്കുന്നു

രാഗം: 

പുന്നഗവരാളി

താളം: 

അടന്ത

ആട്ടക്കഥ: 

നളചരിതം രണ്ടാം ദിവസം

കഥാപാത്രങ്ങൾ: 

ദമയന്തി

വാഹസം ഗ്രസിക്കുന്നു ചരണവും കാന്ത,
മോഹസംഹൃതമന്തഃകരണവും;
സാഹസപ്രിയ, നീയെന്മരണവും കേട്ടാൽ
സ്നേഹസദൃശം ചെയ്ക സ്മരണവും;

അർത്ഥം: 

സാരം: കാന്താ, എന്റെ കാൽ പെരുമ്പാമ്പ്‌ വിഴുങ്ങുന്നു. അന്തഃകരണം ബോധക്കേടിൽ അമരുന്നു. സാഹസങ്ങളിൽ പ്രിയമുള്ളവനേ, നീ എന്റെ മരണവാർത്ത കേട്ടാൽ സ്നേഹത്തോടെ ഒന്നു സ്മരിക്കുകയെങ്കിലും ചെയ്യുക.