രാക്ഷസീ നില്ലു നില്ലെടീ 

രാഗം: 

സുരുട്ടി

താളം: 

ചെമ്പട

ആട്ടക്കഥ: 

കിർമ്മീരവധം

കഥാപാത്രങ്ങൾ: 

സഹദേവൻ

ധനുസ്സമാദായ ധനഞ്ജയാനുജഃ

സ സിംഹികാ നിഷ്ഠുരസിംഹഭാഷിണിം

നിശാചരീന്താം നിശിതൈശ്ശിലീമുഖൈ-

ർന്നിവാരയന്നാഹ നൃസിംഹ വിക്രമഃ

രാക്ഷസീ നില്ലു നില്ലെടീ എടീ എടീ എടീ രാക്ഷസീ

രാക്ഷസദയിതേ കാംക്ഷിതപിശിതേ

രൂക്ഷതരം മമ കൗക്ഷേയകമിതു

വക്ഷസി പതതി പുരാ തേ

അരങ്ങുസവിശേഷതകൾ: 

സിംഹികയും പാഞ്ചാലിയും ഇടത്തുവശം നിൽക്കുന്നു. സഹദേവൻ വാളോടുകൂടി വലത്തുവശത്തൂടെ എടുത്തുകലാശത്തോടെ പ്രവേശിച്ച് സിംഹികയെ കണ്ട് പാഞ്ചാലിയെ വിടുവാൻ കൽ‌പ്പിക്കുന്നു. കൂട്ടുക്കാത്തതിനാൽ സിംഹികയിൽ നിന്നു ബലമായി വിടുർത്തി പാഞ്ചാലിയെ (വലതുവശത്തുകൂടെ പിന്നിലേക്ക്) അയക്കുന്നു. നാലാമിരട്ടി. പദം.