ഉറപ്പുള്ളോരനുരാഗം

രാഗം: 

മുഖാരി

താളം: 

അടന്ത

ആട്ടക്കഥ: 

നളചരിതം ഒന്നാം ദിവസം

കഥാപാത്രങ്ങൾ: 

നാരദൻ

ഉറപ്പുള്ളോരനുരാഗം അവൾക്കുണ്ടങ്ങൊരുത്തനിൽ
ധരിപ്പതിനശക്യമത് എനിക്കുണ്ടോ വചിക്കാവൂ!
ലഭിച്ചീടുമവനവളെ; ഗുണൈരവൾ
ജയിപ്പവൾ സുരസ്ത്രീകളെ; ആസ്താമിദം;
ഗമിക്കുന്നേനവനീതലേ; തത്സ്വയംവരേ
മിളിതമാം നൃപതികുലേ കലഹമുണ്ടാം.

അർത്ഥം: 

സാരം: ദമയന്തിക്ക്‌ ഉറപ്പുള്ള ഒരനുരാഗം ഒരുത്തനിലുണ്ട്‌. കൂടുതലൊന്നും ഇപ്പോൾ ഞാൻ പറയുന്നില്ല. അവനുതന്നെ അവളെ ലഭിക്കണം. ഗുണംകൊണ്ട്‌ ദേവസ്ത്രീകളെയും ജയിക്കുന്നവളാണവൾ. ഇപ്പോൾ ഇത്രയും പറഞ്ഞാൽ മതി. ഞങ്ങൾ ഭൂമിയിലേക്കു പോകുകയാണ്‌. സ്വയംവരത്തിനെത്തുന്ന രാജാക്കന്മാർക്കിടയിൽ കലഹമുണ്ടായേക്കാം. അതിനെ നിയന്ത്രിക്കേണ്ടത്‌ ഇന്ദ്രന്റെ കടമയാണെന്നുധ്വനി. 

അനുബന്ധ വിവരം: 

ഇന്ദ്രൻ: വന്ദിച്ച്‌ – ദമയന്തീ സ്വയംവരത്തിനായി ഞങ്ങൾ പുറപ്പെടുകയായി. 

നാരദപർവതന്മാർ: അങ്ങനെതന്നെ. അനുഗ്രഹിച്ചു മാറിപ്പോരിക.