ജയജയ കരുഅവാധീശവിഭോ

രാഗം: 

ഉശാനി

താളം: 

മുറിയടന്ത

ആട്ടക്കഥ: 

സുന്ദരീസ്വയംവരം

കഥാപാത്രങ്ങൾ: 

നാരദൻ

തദനു കുരുവരോസൗ കർണ്ണഭീഷ്മാദിയുക്തഃ

പഥി നിജ ശുഭകീർത്തിം ഗായമാനം മഹാന്തം

സരസമുപഗതം തം നാരദം താപസേന്ദ്രം

വചനമിതി ബഭാഷേ വീക്ഷ്യ മോദാകുലാത്മാ

ജയജയ കരുഅവാധീശവിഭോ! 

ജയജയ വീരസുയോധന! ഭോ!

ജയജയ രാജകുലാവതംസാ വിഭോ!

ജയജയ മന്മഥസുന്ദര! ഭോ!

പൂരുവംശാബുധി പൂർണ്ണചന്ദ്ര! ഭൂരിപരാക്രമ! സാർവഭൗമ!

വൈരിമതംഗജമസ്തകദാരണ, ധീരമൃഗേശ, ജയിച്ചാലും നീ

ചൂതുകൊണ്ടന്തകജാദികളെ വീതശങ്കം പെരുങ്കാട്ടിലാക്കീ

ഭൂതലമൊക്കെയും രക്ഷിച്ചുവാഴുന്ന ഭൂതലാധീശ! ജയിച്ചാലും നീ

അർത്ഥികൾക്കർത്ഥം കൊടുത്തു ജഗൽ-

പൂർത്തിയാംകീർത്തി വളർത്തി നിത്യം

ചീർത്തമുദാന്വിതം ഭൂത്യാ സുഖിച്ചീടും

ധാർത്തരാഷ്ട്ര! ഹേ ജയിച്ചാലും നീ