ജംഭാരിമുമ്പാം

രാഗം: 

ഘണ്ടാരം

താളം: 

ചെമ്പ 5 മാത്ര

ആട്ടക്കഥ: 

നിവാതകവച കാലകേയവധം

കഥാപാത്രങ്ങൾ: 

നിവാതകവചൻ

ചരണം3:
ജംഭാരിമുമ്പാം നിലിമ്പരെല്ലാം മമ
സംഭാഷണേനൈവ ഡംഭം വെടിയുന്നു
കിം ഭവാനെന്നോടു പോര്‍ ചെയ്‌വതിന്നലം
സത്ഭാവമെത്രയും നന്നു നരാധമ

അർത്ഥം: 

ഇന്ദ്രന്‍ മുതലായ ദേവന്മാരെല്ലാം എന്റെ ശബ്ദം കേട്ടാല്‍ത്തന്നെ അഹങ്കാരം വെടിയുന്നു. നീ എന്നോട് യുദ്ധം ചെയ്യാന്‍ മതിയോ? മനുഷ്യാധമാ, നിന്റെ ശുദ്ധഗതി കേമം തന്നെ.