ശൃണുത ഗിരം മേ സർവേ

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പട

ആട്ടക്കഥ: 

രാജസൂയം (തെക്കൻ)

കഥാപാത്രങ്ങൾ: 

ശിശുപാലൻ

ശൃണുത ഗിരം മേ സർവേ യൂയം
ശൃണുത ഗിരം മേ
ധരണീപതി ധർമ്മജനിഹ ചെയ്തൊരു
ധരണീപതിഹേളനമിന്നോർത്താൽ
കരളതിലിന്നുമമ വളരുന്നു കോപമേറ്റം
വിരവിലൊരു ഗോപാലം വരിച്ചതുമഗ്രേ കാൺക
ഗോകുലത്തിലിവൻ വളർന്നതും പിന്നെ
ഗോപികമാർ വീട്ടിൽ വെണ്ണകവർന്നതും ചില
ഗോപരമണിമാരെപ്പുണർന്നതും ഭൂപചിഹ്നമില്ലാത്തതും
താപം നൽകിയതും മാതുലനു
താപം പൂതനയ്ക്കങ്ങു നൽകിയതും
കാപട്യം കൊണ്ടിവൻ വൈദർഭിയെ വേട്ടതും നല്ല
ഭൂപന്മാരിരിക്കവെ യാദവനെപ്പൂജിക്ക
കോപി ചെയ്കയില്ലേവം ഭൂപതിവരരേ
ജാതിയിന്നതെന്നിവനറിഞ്ഞിട്ടുണ്ടോ പിന്നെ-
ജാതിധർമ്മിവനിന്നതെന്നുമുണ്ടോ ഇന്നു-
പാതകപുണ്യങ്ങളെന്നതിവനുണ്ടോ?
നീതിയറിഞ്ഞിട്ടുണ്ടോ സ്ഫീതകർമ്മവുമുണ്ടോ പൂജ-
നീതിമാന്മാർ നിങ്ങ്ളുമനുവദിച്ചിട്ടുണ്ടോ
വീതഖേദമിവനെ ആരാനും കണ്ടിട്ടുണ്ടോ?
ജാതഗുണനെന്നതുമാരാനും കേട്ടിട്ടുണ്ടോ?
വീതമര്യാദനെന്നും സാദരം ബോധിക്കേണം.

അരങ്ങുസവിശേഷതകൾ: 

ഈ ദുർഭാഷണം കേട്ട് ഏറ്റവും കുപിതനായി അർജ്ജുനൻ എഴുന്നേൽക്കുന്നു. ശിശുപാലനെ പോരിനു വിളിക്കുന്നു. ധർമ്മപുത്രാദികൾ രംഗത്തുനിന്നും മാറുന്നു.