അപരാധം പലതും ഞാനറിയാതെ

രാഗം: 

മോഹനം

താളം: 

അടന്ത

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

കഥാപാത്രങ്ങൾ: 

വിരാടൻ (വിരാട രാജാവ്)

അപരാധം പലതും ഞാനറിയാതെ ചെയ്തതു

കൃപയോടു സകലവും സഹിച്ചീടേണം

ഉപകാരമിതു ചെയ്യാമെന്നുടെ തനയയെ

സപദി ഫൽഗുനനു ഞാനും തരുവനിഹ നൂനം

അർത്ഥം: 

ഞാൻ അറിയാതെ പല തെറ്റുകളും ചെയ്തു എന്റെ അ എല്ലാ തെറ്റുകളും നിങ്ങൾ ദയ വിചാരിച്ച് ക്ഷമിക്കണം. ഈ ഉപകാരം ചെയ്യാം. എന്റെ മകളായ ഉത്തരയെ ഞാൻ ഇവിടെ ഉടനെ അർജ്ജുനനു തരുന്നുണ്ട്. നിശ്ചയം.