നന്ദനന്ദന! ചൊല്ലൂ നന്ദനനില്ലാതിനി, മമ

രാഗം: 

ഗൌളീപന്ത്

താളം: 

ചെമ്പട

ആട്ടക്കഥ: 

അര്‍ജ്ജുന വിഷാദ വൃത്തം

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

നന്ദനന്ദന! ചൊല്ലൂ നന്ദനനില്ലാതിനി, മമ
മന്ദിരേ, ചെന്നു തവ, ഭഗിനിയോടെന്തു ചൊല്ലും?
എന്തിനീ രണവും ഭരണവും കൃഷ്ണാ!
ഹന്ത! പാര്‍ത്ഥനിനി മരണമേ നല്ലൂ.
 

അരങ്ങുസവിശേഷതകൾ: 

നാലമിരിട്ടി എടുത്ത്, ശരം കൊണ്ട് സ്വയം മരിയ്ക്കുവാന്‍ ഒരുങ്ങുന്ന അര്‍ജ്ജുനനെ കൃഷ്ണന്‍ കടന്നു പിടിച്ചിട്ട്, പദം