സുഗ്രീവവാനരരാജ നീ

രാഗം: 

സൌരാഷ്ട്രം

താളം: 

അടന്ത

ആട്ടക്കഥ: 

സേതുബന്ധനം

കഥാപാത്രങ്ങൾ: 

ശുകൻ (രാക്ഷസൻ)

ദശരഥസുതനേവം ചൊന്നതുകേട്ടശേഷം

നിസിചരവരവീരന്മോദമോടാളുമപ്പോൾ

ദശമുഖവചനത്താൽ വേഷവും മാറ്റി വന്നു

ശുകനഥശുകരൂപീസൂര്യസൂനും ബഭാഷേ

സുഗ്രീവവാനരരാജ നീ കേൾക്ക

വിക്രമിയാകിയ രാവണൻ തന്റെ

വാക്കിനാൽ വന്നു ഞാൻ കാണ്മാനായ് നിന്നെ

നൽക്കനിവോടെന്റെ വാക്കു നീ കേൾക്ക

രാവണനും തവ സോദരൻ ബാലിയും

കേവലമെത്രയും ബന്ധുക്കളല്ലൊ

എന്നതുകൊണ്ടു ദശാസ്യനും നീയും

അന്യോന്യം ഭ്രാതാക്കളല്ലൊ ആകുന്നു

രാമനൊടു ചേർന്നു രാവണൻ തന്റെ

ഭീമപരിഭവമേറ്റിടാതെ നീ 

രാജ്യത്തിൽ പോയി നീ സ്വൈര്യമായ് വാഴുവാൻ

രാവണൻ നിന്നൊടു ചൊൽവാനുരച്ചു