ആഹന്ത ദയിത, ദയാസിന്ധോ, നീയെന്നെ

രാഗം: 

പുന്നഗവരാളി

താളം: 

അടന്ത

ആട്ടക്കഥ: 

നളചരിതം രണ്ടാം ദിവസം

കഥാപാത്രങ്ങൾ: 

ദമയന്തി

പല്ലവി.

ആഹന്ത! ദയിത, ദയാസിന്ധോ, നീയെന്നെ
അപഹായ യാസി കഥം?

അനുപല്ലവി.

മോഹാർണ്ണവത്തിൻ പ്രവാഹത്തിൽ വീണു ഞാൻ
മുഹുരപി മുഴുകുമാറായിതിദാനീം

ചരണം.

ഭാഗധേയമോ പോയി ദേവനേ, ചിത്തം
പകച്ചുപോയിതോ ഗഹനേ വനേ?
മാഞ്ഞിതോ മമത നിജജനേ മാനസി
മംഗലാകൃതേ, കരുണാഭാജനേ?
 

അർത്ഥം: 

സാരം: അയ്യോ പ്രിയതമാ, ദയാസമുദ്രമേ, എന്നെ ഉപേക്ഷിച്ച്‌ ഇങ്ങനെ പോകാൻ കഴിയുന്നതെങ്ങനെ? തലചുറ്റിക്കുന്ന നിസ്സഹായതയുടെ സമുദ്രത്തിൽ വീണ്‌ ഞാൻ മുങ്ങിത്താണുകൊണ്ടിരിക്കുകയാണ്‌.