നില്ലു നില്ലെടാ ബാലാ നല്ലതിനല്ല ഹേളനം

രാഗം:
സുരുട്ടി
താളം:
ചെമ്പട
ആട്ടക്കഥ:
ലവണാസുരവധം
കഥാപാത്രങ്ങൾ:
ശത്രുഘ്നൻ
ഇത്ഥം നിയൂജ്യ ലവമത്ര കുശേ പ്രയാതേ
ലീലാവിനോദഹൃദയേ വിപിനം തദാനീം
ബാലം സ കോമളതനും ശരചാപപാണിം
രാമാനുജസ്തദനു തത്ര വാചോ ബഭാഷേ

നില്ലു നില്ലെടാ ബാലാ നല്ലതിനല്ല ഹേളനം

വില്ലാളികുലമെല്ലാം വല്ലാതെഭീതിയോടെ
കല്യനായ നൃപവര്യപാദയുഗപല്ലവം തൊഴുന്നു

ഹേളയിന്നു -തവ തു കിന്നു- സപദി നന്നു
നില്ലു നില്ലെടാ ബാലാ നല്ലതിനല്ല ഹേളനം

അരങ്ങുസവിശേഷതകൾ:
കേദാരഗൌഡയിലും പതിവുണ്ട്.
ശത്രുഘ്നന്‍ കോപത്തോടെ വലത്ത് വശത്ത് കൂടെ പ്രവേശിച്ചിട്ട് പദം.