അഗ്രജവിഭഗ്നരിപുവിഗ്രഹ

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പട

ആട്ടക്കഥ: 

വിച്ഛിന്നാഭിഷേകം

കഥാപാത്രങ്ങൾ: 

ലക്ഷ്മണൻ

അമ്മുനീ ചൊന്ന വാക്യം കേട്ടു കൈകേയിസൂനു രമ്യമാം ചിത്രകൂടം ചെന്നുപുക്കോരു നേരം നിര്‍മ്മലന്‍ കണ്ടുടന്‍ സൌമിത്രിയും രാമനോടേ കാമ്യരൂപന്‍ സരോഷം മുന്നമേ നിന്നു ചൊന്നാന്‍ അഗ്രജവിഭഗ്നരിപുവിഗ്രഹമന്മഥതുല്യ- വിഗ്രഹഭരതന്‍നമ്മെനിഗ്രഹിപ്പാന്‍വരുന്നിപ്പോള്‍ കൊല്ലുവാനവരെക്ഷോണീവല്ലഭചൊല്ലു കല്യാണകാന്തികലര്‍ന്നനല്ല മെയ്യഴകുള്ളോനെ വല്ലഭയോടത്രവാഴുവില്ലെടുത്തു പോകുന്നേന്‍ഞാന്‍ അത്രപേരുമിങ്ങുവന്നലത്തലെന്നീചെന്നുഞാനും പത്രികൊണ്ടവരെയെല്ലാം കൃത്തരാക്കിച്ചെയ്യുന്നുണ്ട് കാനനേപോലുമേഭവാന്‍ നൂനംവസിക്കരുതെന്ന് മാനമേറിവരുന്നതുകാണണംകാണണം മമ