ആശ്രിതവത്സല! കേശവ കേള്‍ക്കണം

രാഗം: 

ശഹാന

താളം: 

അടന്ത

ആട്ടക്കഥ: 

അര്‍ജ്ജുന വിഷാദ വൃത്തം

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

ശ്ലോകം
സംശപ്തകാനാം നിധനം കഴിഞ്ഞു
സന്തുഷ്ടനായ് യാത്രതിരിച്ച പാര്‍ത്ഥന്‍
സന്ത്രസ്തനായ് വീണ്ടുമകാരണത്താല്‍
സാരഥ്യമേകും സഖനോടിതോതി.

പദം
ആശ്രിതവത്സല! കേശവ കേള്‍ക്കണം
ആധിപൂണ്ടിടുന്നൂ എന്മനം അകാരണം
ഇടവിടാതിടങ്കണ്ണിന്‍ പുടമെന്തേ, തുടിക്കുന്നൂ?
ഇടറുന്നൂ മമ കണ്ഠം ഇടിയുന്നൂ മനസ്ഥൈര്യം.
അഖിലവുമറിയുന്ന സഖേ! ചൊല്ലൂ മറയ്ക്കാതെ
അരികളാലപകടം അടരിലെന്‍ സഹജര്‍ക്കോ?
 

അരങ്ങുസവിശേഷതകൾ: 

കൃഷ്ണാര്‍ജ്ജുനന്മാര്‍ തേരില്‍ പ്രവേശിക്കുന്നു. വിജയശ്രീലാളിതനായ അര്‍ജ്ജുനനെ ക്രമേണ അകാരണമായ അസ്വാസ്ഥ്യം അലട്ടുവാന്‍ തുടങ്ങുന്നു. അപശകുനങ്ങള്‍ കാണുന്നതോടെ, കൃഷ്ണനോട് തേരു നിര്‍ത്തുവാന്‍ ആവശ്യപ്പെടുന്നു. പിന്നീടു പദം ആടുന്നു.