ഉള്‍പ്പൂവില്‍ തെളിവിനൊടു ദീക്ഷിയ്‌ക്ക

രാഗം: 

ദേവഗാന്ധാരം

താളം: 

ചെമ്പ

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

ഉള്‍പ്പൂവില്‍ തെളിവിനൊടു ദീക്ഷിയ്‌ക്ക മുനിവര

ശില്‌പമായി രക്ഷിച്ചുകൊള്ളുവന്‍ നിന്നെ

എപ്പൊഴും നിശിചരരുമവരെക്കൊല്ലുവാന്‍

ഇപ്പോള്‍ വിരഞ്ഞു ഞാന്‍ കോപ്പുകൂട്ടുന്നേന്‍

(മുനിവര തപോനിധേ നയവിനയസഹിത

മാമകം വാക്കു കേള്‍ക്ക)

ലക്ഷ്മണനോട്:

ധീരവര ധൃതചാപ സഹജ സൗമിത്ര

വീരരാം നിശിചരരു വരുമിദാനീം

കൂരിരുളടഞ്ഞ തനുവുള്ളവര്‍ വരുമളവില്‍

പാരം ഭയത്തിനോടുമിളകും ഉലകെല്ലാം

(സഹജമമ ലക്ഷ്‌മണ നയവിനയസഹിത

മാമകം വാക്കു കേള്‍ക്ക)

ശൂലമോടു മുസലം മുസൃണിയും പട്ടസം

നാലുവകയായുധവുമേന്തിയുടനെ

ചാലവേ നിറഞ്ഞുവന്നു പോര്‍ ചെയ്‌തീടുന്നവരെ

കാലനു കൊടുപ്പതിന്നു കരുതീടുക ഹൃദയേ

തിരശ്ശീല

അരങ്ങുസവിശേഷതകൾ: 

വിശ്വാമിത്രൻ വലത്തുവശം ഇരിക്കുന്നു. രാമലക്ഷ്മണന്മാർ ഇടത്തുവശത്തുകൂടെ പ്രവേശിച്ച് വന്ദിച്ചു നിൽക്കുന്നു. വിശ്വാമിത്രൻ എഴുന്നേറ്റ് പദം ആടുന്നു. ശേഷം ശ്രീരാമന്റെ മറുപടി പദം. “കോപ്പുകൂട്ടുന്നേൻ” എന്നാടിക്കലാശിച്ചാൽ വിശ്വാമിത്രൻ മാറുന്നു. പദമാടിയാൽ ഇരുവരും യുദ്ധസന്നദ്ധരായി നിൽക്കുന്നു.

അനുബന്ധ വിവരം: 

ഈ രംഗവും അരങ്ങത്ത് പതിവില്ല.