പ്രൗഢത ഭാവിച്ചു പേ പറവതോ മൂഢ?

രാഗം: 

ശങ്കരാഭരണം

താളം: 

അടന്ത

ആട്ടക്കഥ: 

നളചരിതം നാലാം ദിവസം

കഥാപാത്രങ്ങൾ: 

നളൻ

പ്രൗഢത ഭാവിച്ചു പേ പറവതോ മൂഢ?
പേടി ലവമതു പോയിതോ തവ
പേശലാംഗി മത്പ്രേയസീം പ്രതി?
പാടവം കപടത്തിനെന്നിയേ
എന്തിനുള്ളതു ഹന്ത തേ? വദ.
കൂടസാക്ഷിയല്ലയോ, നീയെടാ?
നാടീരേഴിന്നും ചോടേ നീ വീഴണം നരകത്തിൽ
നീചമാനസ, നിന്നെ വീടുവാനോ?

പ.
നന്നേ ചൊന്നതിപ്പോൾ നീ താൻ നയാനയബോധഹീന!

അർത്ഥം: 

സാരം: എടാ, കാപട്യം നിറഞ്ഞവനല്ലേ നീ? ഏഴുലോകത്തിനും ചുവട്ടിലുള്ള നരകത്തിൽ നീ നിപതിക്കണം, നീചമാനസാ. നിന്നെ അങ്ങു വിട്ടു കളയുമോ ഞാൻ? കൊള്ളാം നീ പറഞ്ഞത്‌, നയവും അനയവും തിരിച്ചറിയാത്തവനേ.

അനുബന്ധ വിവരം: 

പുഷ്കരൻ:

പുനരപി ധനം തവ ഭുരി മറ്റെന്തു ചൊൽക?

പുതുമധുമൊഴിയാളാം ഭൈമിയെപ്പുണരുവതിന്നു മേ

സാരം: അല്ല, ഇനി പണയംവയ്ക്കാൻ എന്താണു ധനം കയ്യിലുള്ളത്‌? സുന്ദരിയായ ദമയന്തിയെ എനിക്കു പുണരുവതിനു പണയമാക്കി വയ്ക്കാനാണോ ഉദ്ദേശ്യം?

(`ഭൈമിയെ പുണരുവതിന്നുമേ` എന്നതോടെ നളൻ പുഷ്കരനോട്‌ കയർത്ത്‌, ചൂതുകളി തുടങ്ങുന്നു. പരാജയപ്പെട്ടാൽ പുഷ്കരനെ പിടിച്ചുകൊണ്ട്‌ ശ്ളോകത്തിനു വട്ടം വയ്ക്കുന്നു. നളൻ വലതുവശത്തുവരുന്നു)