അരവിന്ദവാസ! തവ ചരണങ്ങൾ വന്ദേ

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പ

ആട്ടക്കഥ: 

ബാലിവിജയം

കഥാപാത്രങ്ങൾ: 

രാവണന്‍

ക്രുദ്ധസ്യ പങ്കജഭവസ്യ നിശമ്യ വാക്യം

അദ്ധാ കഥഞ്ചിദനുനീയ സുതം ദശാസ്യഃ

ബദ്ധം വിമോച്യ സുരനാഥമതീവ ഭീത്യാ

നത്വാ വിനീതവദുവാച വിരിഞ്ചമേവം.

അരവിന്ദവാസ! തവ ചരണങ്ങൾ വന്ദേ

അരുതരുതു കോപമയി വരദ! കരുണാബ്ധേ!

സാഹസി മമാത്മജൻ സാമ്പ്രതം ചെയ്തതും

സർവം ക്ഷമിച്ചീടുക സർവജഗദീശ!

പണ്ടു മധുവൈരിയെക്കൊണ്ടു യുധി മാലിയുടെ

കണ്ഠം മുറിപ്പിക്കകൊണ്ടു മനതാരിൽ

ശണ്ഠയരുതെങ്കിലോ വേണ്ടും വരങ്ങളെ-

പ്പണ്ടു മമ നൽകിയതുകൊണ്ടു ഫലമുണ്ടോ?

തങ്ങടെ രിപുക്കളെ സംഗരേ ബന്ധിക്ക,

സംഗതിയതല്ലെങ്കിൽ ഇങ്ങുമനുവാദം

കരളിലിഹ താവകേ കരുണ യദി ഞങ്ങളിൽ

അരിജനാവദ്ധ്യത്വം അരുളുക വരം മേ

അർത്ഥം: 

താമരമുകളിൽ താമസിക്കുന്നവനേ, നിന്റെ ചരണങ്ങൾ ഞാൻ വന്ദിക്കുന്നു. ദേഷ്യപ്പെടരുത്. എന്റെ മകൻ ചെയ്ത സാഹസം ആണ്. അത് ക്ഷമിയ്ക്കുക.