ബന്ധുരരൂപികളേ പറവിൻ

രാഗം: 

ഉശാനി

താളം: 

അടന്ത

ആട്ടക്കഥ: 

കിരാതം

കഥാപാത്രങ്ങൾ: 

ഉർവ്വശി

ബന്ധുരരൂപികളേ പറവിൻ എന്തിഹ നാമിനിച്ചെയ്‌വതഹോ!

കുന്തീസുതനൊരു കാണിപോലും ചിന്തയിലില്ല കുലുക്കമഹോ!

ഭീമസഹോദരൻ തന്നുട ഭീമതപോബലം ഭീമമല്ലോ!

കാമിനിമാരിലൊരുത്തരാലും ആമയമില്ലിത്തപസ്സിനെടോ

എന്തിനു ഹന്ത തപം ചെയ്യുന്നൂ? സന്തതമിങ്ങനെ പാണ്ഡുസുത!

ചിന്തയിലെന്തു നിനക്കു മതം കുന്തീകുമാര, പറഞ്ഞീടു നീ

ആവതില്ലേതുമിതിന്നു നമ്മാൽ കേവലമിന്നിതുകൊണ്ടു മേലിൽ

നാവിന്നു നാണക്കേടെന്തു ചൊൽവൂ പൂവണിയുന്നണിവേണികളേ!

സുരപ്രൗഢതനയനോടടുക്കമൂലം തരക്കേടിന്നകപ്പെട്ടു കനക്കെത്തന്നെ

ധരിത്രിയിൽ മരുവുന്ന കയൽക്കണ്ണിജനമെല്ലാം

ചിരിക്കുമിക്കഥാലേശം ധരിച്ചെന്നാകിൽ

സുരലോകസുന്ദരിമാരെന്നുള്ളാ പെരിയചൊല്ലും പാഴിലായിതല്ലോ

വരവേണിമാർകളേ, പൊയ്ക്കൊൾക നാം,

പരിചോടു വന്ന പെരുവഴിയേ.

അരങ്ങുസവിശേഷതകൾ: 

അരങ്ങത്ത് പതിവില്ല.