ആരിതാരാലൊരു പുമാൻ

രാഗം: 

സൌരാഷ്ട്രം

താളം: 

മുറിയടന്ത

ആട്ടക്കഥ: 

സുന്ദരീസ്വയംവരം

കഥാപാത്രങ്ങൾ: 

ഹിഡുംബി

അഥാർജ്ജുനസുതം വഹൻ നിശിചരാന്വയഗ്രാമണീ-

രുദീരിതനിജേംഗിതം ഗഹനമദ്ധ്യതഃ പ്രസ്ഥിതഃ

തദാ ഖലു ഘടോൽക്കചം കിമപി ദൂരതഃ പ്രേക്ഷ്യ സാ

വ്യചിന്തയദിതീക്ഷണാന്നിശിചരീ ഹിഡുംബാഭിധാ

ആരിതാരാലൊരു പുമാൻ തന്നെയും

പാരാതെ അംശദേശേ വഹിച്ചുടൻ

ഘോരസിംഹാദി സത്വസമ്പൂർണ്ണമാം

ആരണ്യെന വരുന്നവനാരഹോ!

സൂക്ഷിച്ചു കാൺകിൽ വിക്രമാഗ്രേസരൻ

രാക്ഷസേന്ദ്രനതിനില്ല സംശയം

ദക്ഷവൈരിപരാക്രമൻ മൽസുതൻ

ദക്ഷനായ ഘടോൽക്കചൻ താനിവൻ

അമ്മയാകുമെനിക്കു സമ്മാനിപ്പാൻ

എന്മകൻകൊണ്ടിതാവരുന്നേകനെ

നന്മയേറും നരമാംസം തിന്നീടാൻ

പെൻമണിയാമെനിക്കു യോഗം‌വന്നു

മല്ലീസായകസുന്ദരൻ താനുമായ്

സല്ലാപാദികൾ ചെയ്യുന്നതോർക്കിലോ

കൊല്ലുവാൻ യോഗ്യനല്ലെന്നും തോന്നുന്നു

വല്ലതെന്നാലുമിങ്ങു വരട്ടിനി