രംഗം ഏഴ്

ആട്ടക്കഥ: 

നിവാതകവച കാലകേയവധം

വിവശീകൃതയായ ഉർവ്വശി, അർജ്ജുനന്റെ അടുത്തെത്തി തന്റെ ഇംഗിതം അറിയിക്കുന്നു. കുലടയായ ഉർവ്വശിയോട് എന്നാൽ അർജ്ജുനന് വെറുപ്പാണുണ്ടായത്. അർജ്ജുനൻ ഉർവ്വശിയിൽ വിരക്തനായിത്തീർന്നു. മനുഷ്യരിലുള്ള ഭവതിയുടെ ആഗ്രഹം പരിഹാസ്യമാണെന്നും ഈ ബുദ്ധിഭ്രമം നല്ലതിനല്ലെന്നും അർജ്ജുനൻ പ്രതിവചിച്ചു. തന്റെ ആഗ്രഹത്തെ നിരസിച്ച അർജ്ജുനന്റെ വാക്കുകൾ കേട്ട് നിരാശയോടെ ഉർവ്വശി അർജ്ജുനനെ നപുംസകമായിത്തീരട്ടെ എന്നു ശപിച്ചു. ധീരനായ അർജ്ജുനൻ ഉർവ്വശീശാപത്താൽ ചിന്താപരവശനായിത്തീർന്നു. പുത്രദുഃഖമറിഞ്ഞ ഇന്ദ്രൻ അർജ്ജുനനെ സമാശ്വസിപ്പിച്ചു. ഉർവ്വശീശാപം നിനക്ക് ഉപകാരമായി വരും എന്ന് ഇന്ദ്രൻ അനുഗ്രഹിച്ചു. ഇത്രയുമാണ് ഈ രംഗത്തിന്റെ ഉള്ളടക്കം.

ചിട്ടപ്പെട്ട പദങ്ങളും ഭാവതീവ്രമായ നാടകീയസന്ദർഭങ്ങളും ഒത്തിണങ്ങിയ രംഗമാണിത്. ഉർവ്വശീശാപത്തോടു കൂടി രംഗം അവസാനിപ്പിയ്ക്കുന്ന പതിവും ഉണ്ട്.