ഭീമപ്രഭാവേന വിരാട

രാഗം: 

കേദാരഗൌഡം

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

ഭീമപ്രഭാവേന വിരാട ഭൂപ-
സ്സമുക്തബന്ധഃ പ്രഥമം ബഭൂവ
ബദ്ധസ്സുശർമ്മാഥ യുധിഷ്ഠിരോക്ത്യാ
മുക്തോ യയൗ ഹന്ത യഥാർത്ഥനാമാ

അർത്ഥം: 

ഭീമന്‍ തന്റെ കരുത്തിനാല്‍ ആദ്യം വിരാടരാജാവിനെ ബന്ധമോചിതനാക്കുകയും പിന്നെ സുശര്‍മ്മാവിനെ ബന്ധിക്കുകയും ചെയ്തു. യുധിഷ്ഠിരന്റെ വാക്കിനാല്‍ ബന്ധമുക്തനാക്കിയപ്പോള്‍ അയാള്‍ തന്റെ പേര് അന്വര്‍ത്ഥമാക്കുന്നവനായി(സുഖമുള്ളവനായി) പോവുകയും ചെയ്തു.

അരങ്ങുസവിശേഷതകൾ: 

പിടിച്ചു കെട്ടിയശേഷം വിജയഭാവത്തോടേ ത്രിഗർത്തന്റെ മുഖത്തേയ്ക്ക് നോക്കി നിൽക്കുമ്പോൾ ശ്ലോകത്തിൽ “യുധിഷ്ടിരോക്ത്യാ” എന്നതിനൊപ്പം ആലോചിച്ചുറച്ച് “മുക്തോ” എന്നതിനൊപ്പം ത്രിഗർത്തന്റെ കെട്ടഴിച്ച് “പോ” എന്ന് ആജ്ഞാപിക്കുന്നു. രക്ഷപ്പെട്ടതിലുള്ള ആശ്വാസത്തോടെ ത്രിഗരത്തൻ പെട്ടെന്ന് പിന്തിരിഞ്ഞോടുന്നു. അതിനുശേഷം വലലൻ “ഇനി അടുക്കളയിലേക്ക് പോവുകതന്നെ” എന്ന് ആത്മഗതം ചെയ്ത് കയ്യിൽ ചട്ടുകവുമായി നാലാമിരട്ടി എടുത്ത് കലാശിച്ച് കുത്തിമാറി രംഗം വിടുന്നു.
പിൻതിരിഞ്ഞോടുന്ന ത്രിഗർത്തൻ വീണ്ടും വന്ന് വലലനെ ആട്ടുന്ന ഒരു ചെറിയ ആട്ടം ഇപ്പോൾ പതിവുണ്ട്.

മനോധർമ്മ ആട്ടങ്ങൾ: 

ത്രിഗർത്തവട്ടം