ദേവിയല്ലറിക കിന്നരിയല്ല ചൊല്ലാം,

രാഗം: 

ശങ്കരാഭരണം

താളം: 

മുറിയടന്ത

ആട്ടക്കഥ: 

നളചരിതം രണ്ടാം ദിവസം

കഥാപാത്രങ്ങൾ: 

ദമയന്തി

ദേവിയല്ലറിക കിന്നരിയല്ല ചൊല്ലാം,
പാവനചരിതേ, കേൾ പരമാർത്ഥമെല്ലാം;
ഭൂപാലന്വയത്തിൽ ഞാൻ പിറന്നേനേ നല്ല
കേവലം പ്രിയനെ വേർപിരിഞ്ഞാധി നില്ലാ

അർത്ഥം: 

സാരം: ദേവിയും കീന്നരിയുമൊന്നുമല്ല. സത്യത്തിൽ ഞാൻ രാജകുമാരിയാണ്‌. ഇപ്പോൾ ഭർത്താവിനെ പിരിഞ്ഞ്‌ വല്ലാത്ത വിഷമത്തിലാണ്‌.

സാരം: പന്തണിമുലയാളേ, നിന്റെ ഭർത്താവു നിന്നെ ഉപേക്ഷിച്ചു പോകാൻ എന്താണു കാരണം? സത്യം പറയുക.

സാരം: ചൂതിൽ തോറ്റ്‌ വനത്തിലെത്തി ഞങ്ങൾ. ദുഃഖം വർദ്ധിച്ച്‌ ചിന്താശക്തി നശിച്ചു. പറയാൻ വിഷമമുണ്ട്‌, ഭ്രാന്തനായിത്തീർന്ന അവൻ ഉറങ്ങുന്ന എന്നെ ഉപേക്ഷിച്ച്‌ ഓടിപ്പോയി.

സാരം: ഉന്മാദംകൊണ്ടു ചെയ്തതല്ലേ? അവനോടു പൊറുക്കുക. ഭർത്താവിനെ കണ്ടെത്തുവോളം ഇവിടെ താമസിക്കുക.

സാരം: ഉച്ഛിഷ്ടം ഞാൻ കഴിക്കുകയില്ല. പരപുരുഷന്മ​‍ാരോടു സംസാരിക്കുകയുമില്ല. രഹസ്യമായ രതിക്ക്‌ ആരെങ്കിലും ആവശ്യപ്പെട്ടാൽ അവനെ വധിക്കണം. എങ്കിൽ ഞാൻ ഇവിടെ വസിക്കാം.

സാരം: നീ പറഞ്ഞതൊക്കെ അങ്ങനെതന്നെയാകട്ടെ. ഇവിടെ വസിക്കുക. നിന്റെ ഗുണങ്ങൾ കാണുമ്പോൾ എന്റെ പുത്രി സുനന്ദയും നീയും എനിക്ക്‌ ഒരുപോലെയാണ്‌.

അരങ്ങുസവിശേഷതകൾ: 

`സന്തോഷത്തോടെ ഇവിടെ വസിച്ചാലും` എന്നു കാട്ടുന്ന ചേദിരാജ്ഞിയെ വന്ദിച്ച്‌ ദമയന്തി അവരുടെ പിന്നിലേയ്ക്ക്‌ മാറി നിൽക്കുന്നു.