മിന്നൽക്കൊടിയിറങ്ങി

രാഗം: 

ദ്വിജാവന്തി

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം ഒന്നാം ദിവസം

കഥാപാത്രങ്ങൾ: 

തോഴി(മാർ)

ചരണം 2:
മിന്നൽക്കൊടിയിറങ്ങി മന്നിലേ വരികയോ? വിധു-
മണ്ഡലമിറങ്ങി ക്ഷിതിയിലേ പോരികയോ?
സ്വർണ്ണവർണ്ണമാമന്നം പറന്നിങ്ങുവരികയോ?
കണ്ണുകൾക്കിതു നല്ല പീയൂഷഝരികയോ?

അർത്ഥം: 

(ആകാശത്തു നോക്കി) മിന്നൽക്കൊടി മന്നിലേക്കിറങ്ങി വരികയാണോ? ചന്ദ്രമണ്ഡലം ഭൂമിയിലേക്കു പോരികയാണോ? സ്വർണനിറമുള്ള ഒരു അരയന്നം പറന്നു വന്നതാണോ? കണ്ണുകൾക്ക്‌ ഈ കാഴ്ച അമൃതപ്രവാഹമാകുന്നുവോ?) 

(ഹംസം പ്രവേശിക്കുന്നു.) 

അരങ്ങുസവിശേഷതകൾ: 

ഹംസം അല്പം അകലെ വന്നിറങ്ങുന്നു.