കടലോടടൽ പൊരുതീടിന പടയോടഹമിവിടെ

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

കിർമ്മീരവധം

കഥാപാത്രങ്ങൾ: 

കിർമ്മീരൻ

സോരസ്താഡമമൂം ക്ഷിതൗ നിപതിതാം രക്തപ്രവാഹോക്ഷിതാം
നീലാദ്രീന്ദ്രതടീം സഗൈരികഗളത്സന്നിർഝരൗഘാമിവ
ഉച്ചൈർബ്ബാഹുതലാഹതാവനരസാവാശ്വാസ്യതാമുത്ഥിതാം
കിർമ്മീരഃ പുനരാഹവായ സ യയൗ ചാഹ്വാസ്ത ഭീമം രുഷാ
 

കടലോടടൽ പൊരുതീടിന പടയോടഹമിവിടെ
ഝടഝടേത്യടവിവിടപിപടലിയെ
പൊടിപൊടിപ്പനതിപടുത്വമോടു
മൂഢ വിലോകയ മേ പാടവം വാടാ

മടവാരൊടു കടുതായിതു ശഠ തേ കരപടുതാ
വിടമതേടുമടികൾ കൊണ്ടു നിന്നുടൽ
ഝടിതി പാടിതുമടാമ്യയി കീട

വലശാസനകുലിശാഹതകലശൈലവദവശം
അതിനിശാതമദിഷുജാതദലിതം
തവശരീരമിഹ ശയക്കുമധുനാ

കുലജാചല കലശാംബുധി ചലനം പരികലയൻ
കളകളേന ബലകൃതേനതുമൂലം
കലഹമാശു ഞാൻ കരോമി അധുനാ

അരങ്ങുസവിശേഷതകൾ: 

പീഠത്തിൽ നിന്ന് തിരതാഴ്ത്തി ഇരുഭാഗവും കാട് കണ്ട്, ഈ കാട്ടിൽ ശത്രുക്കൾ എവിടെ എന്ന് നോക്കുകതന്നെ, ചാടിയിറങ്ങി തിരിഞ്ഞു നോക്കുമ്പോൾ വാസന അറിഞ്ഞ്, മനുഷ്യഗന്ധം വരുന്നു, ഇവർ ഇവിടെ അടുത്ത് തന്നെ ഉണ്ട്. ഇനി യുദ്ധത്തിനു വിഒളിക്കുക തന്നെ. നാലാമിരട്ടിയെടുത്ത് പദം.

കിർമ്മീരൻ പദം ആടിക്കഴിഞ്ഞ്നോക്കിക്കൊ എന്ന് കാട്ടി നാലാമിരട്ടി എടുത്ത് വലത്തു നിൽക്കുന്നു.