ദേവർഷിപുംഗവ! കേൾക്ക മേ

രാഗം: 

കല്യാണി

താളം: 

ചെമ്പട

ആട്ടക്കഥ: 

രാജസൂയം (തെക്കൻ)

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

ദേവർഷിപുംഗവ! കേൾക്ക മേ ഗിരം
ദേവദനുജനതപദയുഗളം
ഭാവുകം പാണ്ഡുനന്ദനന്മാർക്കിന്നു
കേവലം വരുമില്ലൊരു സംശയം
ദേവദോഷമഖവും സുകരം
വിക്രമേണ ജയിച്ചു ധീരൻ രാജചക്രമഖിലവുമിന്നവൻ
ശക്രസൂനുസഹായവാൻ സുരചക്രതോഷണമഖവും ചെയ്യും
വിക്രമസഹിതാരാതിചക്രസൂദനാര്യനും
ചക്രപാണിയാം ഞാനും ശക്രപ്രസ്ഥേ വന്നീടാം.
 
(ശ്രീകൃഷ്ണൻ നാരദമുനിയെ ആദരവോടെ യാത്രയാക്കുന്നു. തിരിഞ്ഞു ദൂതനോട്-)
 

രാജദൂത നീ കേൾക്കണം ഗിരം
രാജവരരോടു ചൊല്ലണം
രാജസഞ്ചയവൈരിണം കൊന്നു
രാജകുലപരിപാലനം ചെയ് വൻ.
 
 (ശ്രീകൃഷ്ണൻ ദൂതനെ യാത്രയാക്കുന്നു. ദൂതൻ രാമകൃഷ്ണന്മാരെ വന്ദിച്ച് മാറുന്നു. ശേഷം ബലഭദ്രനോട്-)
 

രാജവംശസഞ്ജാത രാജീവലോലനയന
രാജേന്ദ്രധർമനന്ദന രാജസൂയത്തിനു മുമ്പേ
പോക രാജസമാജസവിധേ
വേഗമോടു സൽഗുണനിധേ.
 

അരങ്ങുസവിശേഷതകൾ: 

ആട്ടം

എന്നാൽ ഇനി വേഗം പുറപ്പെടുകയല്ലേ? ബലഭദ്രനേയും ഉദ്ധവാദികളേയും അയയ്ക്കുന്നു. തേര് വരുത്തി അതിൽ കയറി യാത്രയാകുന്നു