ജയ ജയ സാരസലോചന

രാഗം: 

നാഥനാമാഗ്രി

താളം: 

അടന്ത

ആട്ടക്കഥ: 

പുത്രകാമേഷ്ടി

കഥാപാത്രങ്ങൾ: 

ബ്രഹ്മാവ്

ജയ ജയ സാരസലോചന , നാഥ , ജയജയ സാധുജനാശ്രയ , ദേവ !

മാധവ പാഹി മാധവ !

രാവണനായ നിശാചരനീചൻ

ദേവകളെയെല്ലാം പീഡിപ്പിക്കുന്നു    

അതിനു നീ സ്വാംശത്തെ നാലാക്കിച്ചെയ്തു

സുതരായി ജനിക്കേണം ദശരഥൻ തനിക്കു

അല്ലായ്കിൽ‍ ദേവകളെയെല്ലാം നിശാചരൻ

 വല്ലാതെ ബാധിച്ചീടും നികാമം 

അവതരിച്ചു നീയവരെയും കൊന്നു

അവനീഭാരവും തീർത്തുവരേണം ദേവലോകേ