ഏകാന്തതയിൽ നീറും മാനസ

രാഗം: 

മദ്ധ്യമാവതി

താളം: 

ചെമ്പട

ആട്ടക്കഥ: 

ശാപമോചനം

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

പനിമതി നന്ദനവാടിയിലോരു പാൽക്കടൽ തീർത്തൂ മധുരം

കുളുർമാരുത മൃദു ഗാനതരംഗം തരളിതമായോഴുകി

മണിനൂപുര കളശിഞ്ജിത താളമുതിർത്തു നിശീഥിനിയിൽ

വിജനേ വിജയ സമീപേ യുർവശി വന്നെത്തീ വിവശം.

ഏകാന്തതയിൽ നീറും മാനസ സൂനം മധു ഭരിതം ഫുല്ലം

മദനൻ മഥനം ചെയ്യും മതിയിÿ

ന്നുരകുന്നൂ പുനരെന്തിനു നീയും 

അൽപ നിമീലിത നേത്ര സുമത്താൽ 

പുഷ്പാഞ്ജലി ചെയ്തീടിന്നു?

(രണ്ടാം കാലം) തവഹൃദയ കമല മരന്ദ പാനമÿ

തരുളി മമപരവശത കളയൂ നീ

തരള കര പരിചയത്താൽ മമ തനു 

തളരുന്നതു തടയൂ സുഭഗേ നീ

അരങ്ങുസവിശേഷതകൾ: 

തിരശീല യെടുക്കുമ്പോൾ അർജ്ജുനൻ വില്ലും അമ്പും ധരിച്ച് നിൽക്കുന്നു. ‘അഞ്ചുകിടധീംതാ’മിനോടൊപ്പം’സ്വർഗ്ഗം അതി മനോഹരംതന്നെ. ഇതാ പൂർണ്ണ ചന്ദ്രൻ ഉദിച്ചുയർന്ന് ഇവിടമാകെ ചന്ദ്രിക പരക്കുന്നു. പെൽത്താമരയുടെ സുഗന്ധവും വഹിച്ചുകൊണ്ട് കാറ്റ് സാവധാനം വീശുന്നു. കൽപകവൃക്ഷത്തിൽ നിന്ന് കുയിലു കളുടെ ഗാനം ഒഴുകി വരുന്നു. എന്നിരിക്കിലും എന്റെ മനസ്സ് വിഹ്വലമാകാൻ കാരണമെന്താണ്? ആട്ടെ, ഇവിടെ വിശ്രമിക്കുക തന്നെ.’ എന്ന് ആട്ടം കാണിക്കുന്നു. )

സമീപത്തുവന്ന ഉർവശിയെ കണ്ട്അർജ്ജുനൻ പദം ആടുന്നു. ‘സുഭഗേ ‘എന്നിടത്ത് ഉർവശിയെ അർജ്ജുനൻ ആപാദചൂഡം നോക്കിക്കാണുന്നു.