മാനിനിമാർ മൗലീരത്നമേ

രാഗം: 

പാടി

താളം: 

ചെമ്പട 32 മാത്ര

ആട്ടക്കഥ: 

പ്രഹ്ലാദ ചരിതം

കഥാപാത്രങ്ങൾ: 

ഹിരണ്യകശിപു

രാജൽ പല്ലവ പുഷ്പസാലകലിതാ വാസാദി മോദോല്ലസൽ 

കൂജൽ കോകില കോമളാരവമിളൽ  കേകീനിനാദാഞ്ചിതേ 

കാലേ കാമശരാതുരേ ദിതിസുതോ വീക്ഷൈകദാ വല്ലഭാം 

ബാലാം കാമകലാസു കൗശലവതീ മൂചേ  *കലാസ്ത്രാമിദം.
(*പാഠഭേദം  : കയാധൂമിദം)

മാനിനിമാർ മൗലീരത്നമേ ! മാന്യശീലേ ! കേട്ടാലും 

സൂനായുധബാണംകൊണ്ടു സുതരാം ദീനനായി ഞാൻ.

കാമനാം വേടനെക്കണ്ടു കാതരാം മനമാം മൃഗം 

ഓമലാളേ ! നിന്നുടയ കോമളകായകാനനേ 

കാമിനീ കേശമാകുന്ന താമസപ്രദേശങ്ങളിൽ 

താമസിച്ചൊളിക്കുന്നു താമരസനേത്രേ!

നിൻ ചാരുകേശമിതു അഞ്ചിതഘനമെന്നോർത്തു 

സഞ്ചിത മോദത്തോടെ പിഞ് ഛികൾ നടമാടുന്നു 

പഞ്ചബാണലീലചെയ്യാൻ നെഞ്ചകമതിലെനിക്കു   

അഞ്ചാതേ മോദമാകുന്നു ചഞ്ചലാക്ഷി ! വന്നാലും