ശ്രീനായക! ഹരേ! ശ്രീനാരദനുത

രാഗം: 

മോഹനം

താളം: 

അടന്ത

ആട്ടക്കഥ: 

രാജസൂയം (തെക്കൻ)

കഥാപാത്രങ്ങൾ: 

ദൂതൻ

ശ്ലോകം 
സഭായാമാസീനേ ഭഗവതി നിജാര്യേണ ഹലിനാ
സമം മന്ത്രിവ്രാതൈര്യദുകുലമഹീശൈരപി മുദാ
തദാ ദൂതഃ കശ്ചിന്മഗധനൃപരുദ്ധൈർന്നരവരൈ-
ർന്നിയുക്തസ്തന്നത്വാ ഹരിമയമവോചൽ ഗിരമിമാം.
 
പദം
ശ്രീനായക! ഹരേ! ശ്രീനാരദനുത
ശ്രീനാരായണ ജയവിഭോ
ഭൂനായകന്മാർ ചൊന്നോരു വചനങ്ങൾ
കനിവോടിങ്ങുണർത്തിപ്പാൻ ഇഹ വന്നേൻ ഞാനും.
(കാലം തള്ളി)
ദുഷ്ടനാകുന്ന മാഗധഭൂപതി ധൃഷ്ടതകൊണ്ടു ഭൂമിപാലകന്മാരെ
പെട്ടെന്നു ജയിച്ചു രണാങ്കണേ കെട്ടിയിട്ടു ഗിരിവ്രജ കാനനേ
അവർ കഷ്ടം വ്യസനമനുഭവിക്കുന്നു ധരിക്കേണം.
വംഗഭൂപതി കോംഗണഭൂപതി തുംഗരായീടും മന്നവർ പലരുണ്ടു
പങ്കജാക്ഷ ഹേ ഗുണവസതേ പാദ- പങ്കജങ്ങളൊഴിഞ്ഞു തേ നഹി
സങ്കടത്തിന്നൊരാലംബനം സുമതേ.
ഇന്നുതന്നെ ജരാസന്ധനെക്കൊന്നു മന്നവന്മാരെയെല്ലാവരേയും
നന്ദനന്ദന! പാലിക്കേണമതിനിന്നു വൈകരുതിക്ഷണം വേഗം
നന്ദിയൊടെഴുന്നള്ളണം കൃഷ്ണ!
 

അരങ്ങുസവിശേഷതകൾ: 

സഭയുടെ വലതുഭാഗത്ത് ബലരാമൻ, കൃഷ്ണൻ, ഉദ്ധവൻ എന്നിവർ ഇരിയ്ക്കുന്നു. ഇടത്തുനിന്ന് ദൂതൻ പ്രവേശിച്ച് പദം ആടുന്നു