കണക്കിൽ ചതിച്ചതു

രാഗം: 

പൊറനീര

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം മൂന്നാം ദിവസം

കഥാപാത്രങ്ങൾ: 

ബാഹുകൻ

കണക്കിൽ ചതിച്ചതു നിനയ്ക്കിലെന്നുടെ
മനസ്സിൽ വരും കോപം തണുക്കുമോ? ഇപ്പോൾ
വണക്കം കണ്ടിട്ടൊന്നുറച്ചു ഞാൻ, ഒരു
വാക്കു കേൾക്ക, വൈരം കുറച്ചു ഞാൻ,
ജനത്തിനിനി നിൻ ബാധയരുതേ,
യഥാകാലമഥവാ യഥാരുചി
വിവൃത്തനാകിലും സുവൃത്തകാരിക-
ളൊരുത്തരെയുമുപദ്രവിക്കൊലാ.

അർത്ഥം: 

നീയെന്നെ വല്ലാതെ ചതിച്ചതിനെ പറ്റി ആലോചിയ്ക്കുന്നുവെങ്കിൽ എന്റെ മനസ്സിൽ തിളച്ചുവരുന്ന ദേഷ്യം തണുക്കുമൊ? നിന്റെ ഇപ്പോഴത്തെ വിധേയഭാവം കണ്ട് ഞാൻ ഒന്നു തീരുമാനിച്ചു. ഒന്ന് കേട്ടോളൂ, നിന്നോടുള്ള ശത്രുത ഞാൻ കുറച്ചിരിക്കുന്നു. എന്നാൽ ജനങ്ങൾക്ക് ഇനി മുതൽ നിന്റെ ശല്യം ഉണ്ടാകരുത്. കാലത്തിനനുസരിച്ച് നിന്റെ ഇഷ്ടത്തിനനുസരിച്ച് നിനക്ക് നിന്റെ ദുശ്ശീലങ്ങളിൽ തുടരേണ്ടി വന്നാലും ധർമ്മരീതിയിൽ ജീവിയ്ക്കുന്നവരെ ഉപദ്രവിക്കരുത്.