വീരരസശോഭകലരുന്നൊരു

രാഗം: 

മദ്ധ്യമാവതി

താളം: 

ചെമ്പ

ആട്ടക്കഥ: 

നരകാസുരവധം

കഥാപാത്രങ്ങൾ: 

വിവിദൻ

ആയാന്തമാലോക്യ പതത്രിനായകം

കപിപ്രവീരോ വിവിദോ മഹാമനാഃ

സുതപ്തചാമീകരതുല്യലോചനോ

ജഗാമ ചിന്താം ജിതരാക്ഷസസ്സ്വയം

വീരരസശോഭകലരുന്നൊരു ധീരനിവ-

നാരെന്നുമിന്നു മമ മനസി തോന്നുന്നില്ല

ചാരത്തു മന്ദം വരുന്നതും കണ്ടിട്ടു

വീരസുരവൈരികുലമോടുന്നഹോ!

രാഘവവിഭോ! പാഹി രഘുനന്ദന!

പക്ഷനിർഗ്ഗതസമീരണവേഗമതുകൊണ്ടു

വൃക്ഷജാലങ്ങൾ പലദിക്കുകളിൽ വീഴുന്നു

ഇക്ഷോണിയിളകുന്നു ജലധിയും കലുഷമായ്

പക്ഷിജാലങ്ങളും പരവശതതേടുന്നു

സുരരിപുകുലോത്തമൻ മമ ബന്ധുവായുള്ള

നരകാസുരന്റെ പുരപാലകൻ ഞാൻ

വിരവൊടു വരുന്നതിന്നാരെങ്കിലും ഝടിതി

പൊരുവതിനു സന്ദേഹമിന്നില്ല പാർത്താൽ.

കണ്ഠേതരം പുര വെന്നു ഞാനും ദശ-

കണ്ഠനുടെ സേനയെ രണധരണിയിൽ കപി-

കണ്ഠീരവനാകുമെന്നുടെതിർത്ത രിപു-

കണ്ഠം മുറിച്ചിടുവനില്ലൊരു സംശയം.