പാര്‍ത്തലത്തില്‍

രാഗം:
ഗൌളീപന്ത്
താളം:
ചെമ്പട 16 മാത്ര

കഥാപാത്രങ്ങൾ:
ആശാരി


അധിവസതി യുധിഷ്ഠിരേ പുരം തല്‍
പ്രഥിതബലൈരനുജൈര്‍വൃകോദരാദ്യൈ:
വിദിതരിപുസമീഹിതസ്തമൂചേ
വിദുരഗിരാ ഖനക: സമേത്യ ഗൂഢം

പല്ലവി:
പാര്‍ത്തലത്തില്‍ കീര്‍ത്തിയുള്ള പാര്‍ത്ഥന്മാരേ ഞാനും
കാല്‍ത്തളിരിണ തൊഴുന്നേന്‍ കാത്തുകൊള്‍വിന്‍

അനുപല്ലവി:
ചിത്തകൌതുകത്തോടുഞാന്‍ അത്രവന്നേന്‍ നൃപ
സത്തമന്മാരാം നിങ്ങളെ കാണ്മതിനായി

അർത്ഥം:
ശ്ലോകം:-കയ്യൂക്കിൽ കേമന്മാരായ ഭീമസേനൻ തുടങ്ങിയ അഞുജന്മാറോട് കൂടി ധർമ്മപുത്രർ ആ പുരത്തിൽ താമസിച്ചുകൊണ്ടിരിക്കുന്ന കാലത്ത്, ഒരു ദിവസം, ശത്രുക്കളുടെ ഗൂഢോദ്ദേശങ്ങൾ വിദുരർ പറഞ്ഞ് അറിഞ്ഞ ഒരു ഖനകൻ രഹസ്യമായി ധർമ്മപുത്രരെ സമീപിച്ച് ഇങ്ങനെ പറഞ്ഞു.
പദം:- ഭൂമിയിൽ കീർത്തിയോട് ഇരിക്കുന്ന പാണ്ഡവന്മാരെ ഞാൻ നിങ്ങളുടെ കാൽക്കൽ തൊഴുന്നു. എന്നെ കാത്തുകൊൾക. മനസ്സിൽ കൗതുകത്തോടെ ഞാൻ നിങ്ങളെ കാണാനായി ഇവിടെ വന്നു.