മദമഭിലാഷമിന്നല്ലോ

രാഗം: 

ഭൈരവി

താളം: 

അടന്ത

ആട്ടക്കഥ: 

പുത്രകാമേഷ്ടി

കഥാപാത്രങ്ങൾ: 

ദശരഥൻ

ഭരതനഥ ജനിച്ചു കൈകേയീദേവിതന്നിൽ

വിരവിനൊടു സുമിത്രാപുത്രനായ്‌ ലക്ഷ്മണോപി,

പരിചിലഥ ജനിച്ചു തത്ര ശത്രുഘ്നനോടും

നരപതിരിതി മോദാദാദരാദാബഭാഷേ

മദമഭിലാഷമിന്നല്ലോ കരയേറി

സജലജലദനീലകളേബര, സുതനുസുകുമാര

സുജനമോദകരകിശോരാ                                          

കണ്ണിണയെനിക്കിന്നു സഫലമായി നിന്നെ കാൺകയാൽ

പുണ്യവൃന്ദമെനിക്കു മൂർത്തമായി                       

ആര്യനാം മുനിക്കെന്നെ വഴിപോലെയുള്ള കൃപയാലെ

സൂര്യതുല്യനായ നീയുളനായി ബാല,                   

കുമാരതുല്യകുമാ , സിതവർണ്ണാമല

കോമളകമനീയഗുണമൃദുശീല                                   

കോകനദസുന്ദര, സൌവർണ്ണവർണ്ണ, ഗുണധന്യ

രാകാചന്ദ്രാനന മാന്യ                                                        

ചന്ദ്രസുന്ദരവർണ്ണശോഭന, ജനരഞ്ജന, ചന്ദ്രവദന, മമ നന്ദന   

പുത്രകാമേഷ്ടി സമാപ്തം