ആത്താനന്ദാതിരേകം

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം നാലാം ദിവസം

ആത്താനന്ദാതിരേകം പ്രിയതമസുചിരാകാംക്ഷിതാലോകലാഭാൽ

കാൽത്താർ കുമ്പിട്ടിവണ്ണം കളമൊഴി പറയും വാക്കു കേട്ടോരുനേരം

ആസ്തായം സ്വൈരിണീസംഗമകലുഷലവാപാചികീർഷുസ്തദാനീ-

മാസ്ഥാം കൈവിട്ടുനില്ക്കും നളനൊരു മൊഴികേൾക്കായിതാകാശമദ്ധ്യേ

അർത്ഥം: 

സാരം: വളരെ കാലമായി ആശിച്ചിരുന്ന വല്ലഭദർശനത്തിന്റെ ലാഭത്താൽ സന്തോഷിച്ച്‌ ദമയന്തി കാല്ക്കൽ വീണു കൊണ്ടു പറഞ്ഞ ഈ വാക്കു കേട്ടപ്പോൾ ഈ നളൻ `സ്വൈരിണി`യുടെ സംഗമത്താലുണ്ടാകുന്ന പാപത്തെ നീക്കാൻ മാർഗ്ഗം ചിന്തിച്ചു കൊണ്ടു നിന്നു. അപ്പോൾ ഒരു അശരീരിവാക്കു കേൾക്കുമാറായി.

(നളൻ അശരീരിവാക്കു കേൾക്കുന്നു.)

അരങ്ങുസവിശേഷതകൾ: 

അശരീരി വാക്യം ആണ്.