അസ്തു നിൻ പദഭക്തി

രാഗം: 

പൊറനീര

താളം: 

ചെമ്പട

ആട്ടക്കഥ: 

ബാണയുദ്ധം

കഥാപാത്രങ്ങൾ: 

ബാണാസുരൻ

ഇത്ഥം ശ്രീശശിഖണ്ഡചൂഡവചസാ നിർവാണരോഷാർച്ചിഷ-

സ്സ്വർഗ്ഗസ്ത്രീകൃത പുഷ്പവർഷവിഗളന്മാധ്വീകധൗതാകൃതേഃ

യോഷാരത്നമുഷാം സഹ പ്രണയിനാ പ്രാദ്യുമ്നിനാ പ്രാഭൃതം

ന്യസ്യാഗ്രേ ബലിനന്ദനോ മധുരിപോസ്തുഷ്ടാവ പുഷ്ടാദരം

അസ്തു നിൻ പദഭക്തി നിസ്തുലമൂർത്തേ!

നിസ്തുഷഹിമകര നിർമ്മലകീർത്തേ!

രാഗമദാദിദോഷരഹിതനാകും നിന്നോടു

ആഗസ്വീ ഞാനെന്നുള്ളോരാലാപം ചിതമല്ല

നാഗാരിവാഹന! വിവേകം ഹൃദി കൈവരുവാൻ

വേഗം നീ കൺമുനയൊന്നേകുക മയി വിഭോ!

ഗർവിതരായീടും പൂർവദേവന്മാരാലി-

ന്നുർവ്വരയ്ക്കുളവായ ഉരുഭയം നീക്കിസ്സുര-

നിർവൃതി വരുത്തുവാൻ നിയതം നിന്നവതാരം

സർവ്വവും ക്ഷമിച്ചെന്നിൽ ആനന്ദമേകീടണം