രാക്ഷസകീടാ ദക്ഷനതെങ്കിൽ

രാഗം: 

മദ്ധ്യമാവതി

താളം: 

ചെമ്പട

ആട്ടക്കഥ: 

സുന്ദരീസ്വയംവരം

കഥാപാത്രങ്ങൾ: 

അഭിമന്യു

പുഷ്ട്യാ നൽചെവി പൊട്ടുമാറു സഹസാ വെട്ടുന്നിടിപ്രാഭവം

പെട്ടെന്നൻപൊടു തട്ടുകേട്ടു പണിയും രുഷ്ടാശരൻ ഭാഷിതം

കേട്ടർജ്ജുനി ബദ്ധരോഷമുടനേ ഞെട്ടീട്ടുണർന്നാദരാൽ

ശിഷ്ടൻ പാർവ്വതിയെ സ്മരിച്ചു തടയും വാളോടുകൂടൂചിവാൻ

രാക്ഷസകീടാ! ദക്ഷനതെങ്കിൽ തൽക്ഷണമെന്നൊടു വാടാ-യമ-

പുരത്തിലിരുത്തുമുരത്തരണത്തിൽ കരുത്തനേഷ രുഷാ

കുടിലഗദാഹതി പടുതയോടേറ്റിഹ ഝടിതിവരും രുധിരം-പരി

വമിച്ചു ചുമച്ചു ഭ്രമിച്ചു മദംഘ്രികൾ നമിച്ചിടും തരസാ

മത്കരവാളിഹ ത്വൽക്കുളിർചോരയിലുൽകരുഷം കലരും-ധൃതി

തിളച്ചു മുളച്ചു പുളച്ചു കുളിച്ചു കളിച്ചിടും കുമതേ!

മത്തമതംഗജമസ്തകദാരണകൃത്യസമർത്ഥമതാം-ഗദ

പടുത്വമൊടൊത്തു കടുത്തുവരുന്നു തടുത്തുകൊൾക്ക ശഠാ!