വിജയനഹമിതാ കൈതൊഴുന്നേന്‍

രാഗം: 

കാമോദരി

താളം: 

ചെമ്പ 20 മാത്ര

ആട്ടക്കഥ: 

നിവാതകവച കാലകേയവധം

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

പല്ലവി:
വിജയനഹമിതാ കൈതൊഴുന്നേന്‍ ദേവീ
വിരവിനോടു വിബുധജനമാന്യേ
ചരണം1:
ജനനി തവ പാദയുഗളമന്യേ മറ്റു
ജഗതി നഹി ശരണമിതി മന്യേ
ചരണം2:
അനുകമ്പയാശുമാം ധന്യേ ദേവി
അപനീതദാസജനദൈന്യേ
ചരണം3:
സുകൃതികളില്‍ മുമ്പനായ്‌വന്നേന്‍ ദേവി
സുജന പരിഗീതസൌജന്യേ

അർത്ഥം: 

ദേവന്മാരാല്‍ മാനിക്കപ്പെടുന്ന ദേവീ, വിജയനായ ഞാന്‍ ഇതാ കൈതൊഴുന്നേന്‍. ജനനി, ഇവുടുത്തെ പദയുഗളമല്ലാതെ എനിക്ക് ജഗത്തില്‍ മറ്റൊരു ശരണമില്ലെന്ന് കരുതുന്നു. ഉത്കൃഷ്ടയായവളേ, ധന്യേ, ദേവീ, എന്നില്‍ അനുകമ്പയുണ്ടാകേണമേ. സുജനങ്ങളാല്‍ വാഴ്ത്തപ്പെടുന്ന സ്വഭാവശുദ്ധിയോടുകൂടിയ ദേവീ, ഞാന്‍ സുകൃതികളില്‍ മുമ്പനായ് തീര്‍ന്നിരിക്കുന്നു‍.

അരങ്ങുസവിശേഷതകൾ: 

1) “സുകൃതികളിൽ മുമ്പനായ്” എന്ന ഭാഗത്ത് കല്ലുവഴിക്കളരിയിൽ അഷ്ടകലാശം എന്ന നൃത്തശിൽപ്പം ഉണ്ട്.