വില്ലുകുലച്ചുതൊടുത്തൊരു

രാഗം: 

ഭൈരവി

താളം: 

ചെമ്പട

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

വില്ലുകുലച്ചുതൊടുത്തൊരു ബാണം

ചൊല്ലുക എവിടെയയയ്‌ക്കണമെന്നു

ധരണീസുരനാം നിന്നെക്കൊല്‍വാ

നരുതെന്നിഹ ഞാന്‍ കരുതീടുന്നേന്‍

പുണ്യകുലം വാ മാനസവേഗം
ഖണ്‌ഡിപ്പതിനുരചെയ്‌ക

അർത്ഥം: 

വില്ലുകുലച്ച് തൊടുത്ത ഈ ബാണം എവിടെ അയയ്ക്കണമെന്ന് പറയുക. ബ്രാഹ്മണനായ നിന്നെ കൊല്ലുന്നത് ശരിയല്ലാ എന്ന് ഞാന്‍ കരുതുന്നു. താങ്കൾ നെടിയ പുണ്യകുലത്തേയോ മാനസവേഗത്തേയോ ഏതിനെയാണ് ഈ അമ്പ് മുറിയ്ക്കേണ്ടത്? പറയൂ?