മൂഢ മർക്കടകീടക

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

ശ്രീരാമപട്ടാഭിഷേകം

കഥാപാത്രങ്ങൾ: 

ഗുഹൻ

ഇത്ഥം ധീവരരോതിടുന്നളവിലാ ശ്രീരാമദൂതൻ തെളി-

ഞ്ഞത്യാനന്ദമിയന്നഹോ ഗുഹപുരം വേഗേന പൂകീടവേ

ശുദ്ധാത്മാ ഗുഹനത്ര വാസ്തവമറിഞ്ഞീടാതെ കൂടും ജവാൽ

ബദ്ധാടോപമടുത്തു ഘോരപരുഷാം ഭാഷാം ബഭാഷേ രുഷാ

മൂഢ! മർക്കടകീടക! മൽ പുരിയിൽ-

കേറീടാനെന്തെടാ? പോകെടാ!

പ്രൗഢത നടിച്ചെന്നാൽ കൂടുകയില്ലെന്നോടു

തടവകന്നു പടികടന്നു വടിവൊടു

ഝടിതി വന്ന കുടിലനാരെടാ? ശഠ?

ദാശന്മാരിവരിന്നഹോ ഗംഗയിൽ വല-

വീശുവാൻ തുടങ്ങീടവേ

ആശു ബലാൽക്കരിപ്പാ-നാശിച്ചതെന്തെടോ? നീ?

ദേശമോർക്കിലിതു നമ്മുടെ, നിന്നു-

ദ്ദേശമൊന്നുമിഹ പറ്റുകയില്ല

അരങ്ങുസവിശേഷതകൾ: 

ഇടത്ത് നിന്ന് ഹനൂമാൻ പ്രവേശിക്കുന്നു. നാലിരട്ടിയെടുത്ത് ഗുഹന്റെ പദം.