നിൽക്കവിടെങ്ങു ഗമിപ്പൂ

രാഗം: 

ശങ്കരാഭരണം

താളം: 

ചെമ്പട

ആട്ടക്കഥ: 

ശാപമോചനം

കഥാപാത്രങ്ങൾ: 

ഉർവ്വശി

നിൽക്കവിടെങ്ങു ഗമിപ്പൂനീയിÿ

ന്നെന്നെ നൃശംസിച്ചവനേ കുമതേ

വാഞ്ഛന വാനോളം വലുതാക്കി 

വഞ്ചന ചെയ്തു ഗമിപ്പാനോ

( കാലം താഴ്ത്തി )

കോർത്തുകരങ്ങൾ നന്ദന വാടിയിÿ

ലാമോദത്തോടലഞ്ഞതും

മധുരം മൃദു ഭാഷണങ്ങളാലെൻ 

മനതാരിതൾ നീ കവർന്നതും

കുങ്കുമപുഷ്പ പരാഗമടർത്തതു 

തിലകക്കുറിയായ് ചാർത്തിയതും

ആരാമത്തിൽ നിന്നാമ്പൽപ്പൂ 

നുള്ളിയെടുത്തണിയിച്ചതുമഖിലം

( വീണ്ടും കാലം കേറി )

കളവെന്നറിയണമോ ഹീനത തവ 

യിന്നു സഹിക്കുവതോ.

ഉർവശിയാരെന്നറിയാമോ 

സ്വർഗ്ഗമിതെന്തെന്നറിയാമോ നീ

ചൊല്ലിയ പൊരുളറിയാമോ? 

ഞാനെന്തിനൊരുമ്പെടുമെന്നറിയാമോ

ഷണ്ഡ, നിന്റെ ചണ്ഡോികൾ തീർത്ത വ്രÿ

ണത്തിൽ നിന്നു വമിക്കും നിണമീ

ശാപം പേറുക ഇന്ദുകുല ഖലൻ 

ജിഷ്ണു നപുംസകമായി ഭവ:

അരങ്ങുസവിശേഷതകൾ: 

ക്രോധാവേശത്തിൽ ഉർവശി അർജ്ജുനനെ ശപിച്ചെങ്കിലും ഉണ്ടായ സംഭവങ്ങളോർത്ത് ദുഖിച്ച് ചിത്രശാല വിട്ട് ഓടി മറയുന്നു. അർജ്ജുനൻ തളർന്നു വീഴുന്നു.