വാഴേങ്കട കുഞ്ചുനായർ സ്മാരക ട്രസ്റ്റിൻ്റെ ഔദ്യോഗിക വെബ്സെറ്റ് ആണ് കഥകളി. ഇൻഫോ. മൂന്നു ദശകങ്ങളിലേറെയായി കഥകളി രംഗത്തിൽ ക്രിയാത്മകമായ ഇടപെടലുകളിലൂടെ നിലനിൽക്കുന്ന വാഴേങ്കട കുഞ്ചുനായർ ട്രസ്റ്റിൻ്റെ പ്രവർത്തനങ്ങളിലേക്കുള്ള ഓൺലൈൻ ജാലകമായി കഥകളി.ഇൻഫോ പ്രവർത്തിക്കുന്നു. കഥകളിയുടെയും മറ്റ് കേരളീയ ക്ലാസിക്കൽ കലാരൂപങ്ങളുടെയും അവതരണങ്ങൾ, ശിൽപ്പശാലകൾ, പുരസ്കാരങ്ങൾ എന്നിങ്ങനെ പലതരം പ്രവർത്തനങ്ങൾക്ക് ട്രസ്റ്റ് നേതൃത്വം നൽകുന്നുണ്ട്. ഇവയുടെയെല്ലാം ഓൺലൈൻ മുഖം കഥകളി.ഇൻഫോയാണ്. കഥകളി സംബന്ധിയായ ലേഖനങ്ങളും സംവാദങ്ങളും മുതൽ കഥകളിയുടെ വ്യാകരണപരവും ഗവേഷണാത്മകവുമായ പദ്ധതികൾക്ക് വരെ കഥകളി. ഇൻഫോ നേതൃത്വം നൽകുന്നുണ്ട്. പ്രതിഫലേച്ഛയില്ലാത്ത ഒരു സംഘം കലാപ്രേമികളാണ് ഈ സംരംഭത്തിന് പിന്നിലുള്ളത്. കലാപ്രവർത്തനത്തിൽ തൽപ്പരരായ എല്ലാവരെയും കഥകളി.ഇൻഫോ സ്വാഗതം ചെയ്യുന്നു.

കഥകളി.ഇൻഫോ

കളിയറിവുകളുടെ തിരമൊഴി

കുഞ്ചുനായർ സ്മാരക ട്രസ്റ്റ്

1980-കളുടെ പ്രാരംഭത്തിൽ കേരളത്തിൽ പൊതുവെയും മദ്ധ്യകേരളത്തിൽ പ്രത്യേകിച്ചും രൂപപ്പെട്ടുവന്ന കഥകളി ആസ്വാദനത്തിന്റേയും സംഘാടനത്തിന്റേയും നവീനമായ ഒരു ദർശനത്തിന്റെ ഫലമായി രൂപീകൃതമായ സംഘടനയാണ് വാഴേങ്കട കുഞ്ചുനായർ മെമ്മോറിയൽ ട്രസ്റ്റ്.

ആട്ടക്കഥകൾ

ആട്ടക്കഥകൾ വായിക്കാം

ലേഖനങ്ങൾ

കഥകളിയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ

ലേഖനങ്ങൾ

തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ പ്രഹ്ലാദചരിതം 

സേതുനാഥ് May 24, 2011 2011 മേയ് 23 നു ആന്റ്സ് മീഡിയ തീയറ്റര്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം തീര്‍ഥപാദമണ്ഡപത്തില്‍ മടവൂര്‍ കേളുവാശാന്‍ രചിച്ച പ്രഹ്ലാദചരിതം കഥകളി നടന്നു.ഹിരണ്യകശിപുവായി ശ്രീ കലാമണ്ഡലം മനോജും ശുക്രാചാര്യരായി ശ്രീ മാര്‍ഗി സുരേഷും പ്രഹ്ലാദനായി മാസ്റ്റര്‍ അര്‍ജുന്‍ സുബ്രഹ്മണ്യനും നരസിംഹമായി ശ്രീ കോട്ടയ്ക്കല്‍ Read more…

നിലാവ് സാധകം

ഹരികുമാരൻ സദനം, ദിവാകര വാര്യർ, ശ്രീവൽസൻ തിയ്യടി Friday, August 5, 2011 ചെണ്ടവാദനം ചെയ്യുന്ന കലാകാരന്മാരും പഠിക്കുന്ന വിദ്യാർത്ഥികൾക്കുമുള്ള ഒരു സാധക രീതിയാണ് നിലാവ് സാധകം അഥവാ നിലാസാധകം. മിഥുനം കർക്കിടകം മാസങ്ങളിൽ മഴ പെയ്ത് അന്തരീക്ഷം നല്ലപോലെ തണുത്ത കാലാവസ്ഥയിലാണ് സാധാരണ നിലാസാധകം ചെയ്ത് വരുന്നത്. Read more…

ശിവരാമഭൂമികൾ ഉണ്ടാകുന്നത്

ശ്രീചിത്രൻ എം ജെ July 24, 2011 ഒരു പൂവിന്റെ നിറം പറയാം. ശാസ്ത്രനാമം പറയാം. ഏതു സസ്യവര്‍ഗ്ഗത്തില്‍ നിന്നുല്‍ഭവിച്ചു എന്നു പറയാം. അങ്ങനെ പലതും പറയാം. ആ പൂവിന്റെ സൗന്ദര്യമെന്ത് എന്നു ചോദിച്ചാലോ?മുന്‍ ചൊന്നവയെപ്പോലെ ഒരുത്തരമുണ്ടാവില്ല. എല്ലാ അറിവുകളും വന്ധ്യമാകുന്ന ഇത്തരം ചില മുഹൂര്‍ത്തങ്ങളുണ്ട്. അത്തരമൊരു ചരിത്രമുഹൂര്‍ത്തമായിരുന്നു Read more…

Our Address

ഓഫീസ് വിലാസം

വാഴേങ്കട കുഞ്ചുനായർ സ്മാരക ട്രസ്റ്റ്
കാറൽമണ്ണ പി.ഒ.
കാറൽമണ്ണ
പാലക്കാട്
കേരള
679506

Contact Us