ആരെടീ നീയെന്‍റെ മുമ്പില്‍ വന്നു

രാഗം:
ആഹരി
താളം:
ചെമ്പട
ആട്ടക്കഥ:
ലവണാസുരവധം
കഥാപാത്രങ്ങൾ:
മണ്ണാൻ
കൃത്വാ ഘോരവിരോധമത്ര രജക: കശ്ചിദ്രജക്യാ സമം
ഗത്വാ മാതൃഗൃഹം പുനര്‍ന്നിജഗൃഹം പ്രാപ്തസ്വമാത്രാ സഹ
ഭാര്യാം രോഷദൃശാ വിലോക്യ സുദൃഢം സന്താഡ്യ സന്തര്‍ജ്ജിതാം
സന്തഷ്ടോഷ്ഠപുട: ഖല: ഖരതരം വാചം ബഭാഷേ തദാ

ആരെടീ നീയെന്‍റെ മുമ്പില്‍ വന്നു നിന്നവള്‍
അതിഘോരാകാരെ ജാരേ. ദൂരേ പോക നില്‍ക്കാതെ

മാരശരപരിതാപം ചെറ്റുമില്ലാ മേ തവ
മാരകനായ് ഭവിച്ചീടും പാരാതെ പോക

അരങ്ങുസവിശേഷതകൾ:
മണ്ണാന്‍ പ്രവേശിച്ച് ഒഴിഞ്ഞ് കിടക്കുന്ന വീട് കാണുന്നു . തന്‍റെ ഭാര്യ എവിടെ പോയി ? ആലോചിച്ച് ക്രുദ്ധനായി ഇരിക്കുമ്പോള്‍ മണ്ണാത്തി മെല്ലെ വരുന്നു . മണ്ണാന്‍ ദേഷ്യത്തോടെ നാലാമിരട്ടിഎടുത്ത് പദം-
മാരശരപരിതാപം – വിസ്തരിക്കാം.