അഞ്ജനാതനയ കേൾക്ക

രാഗം: 

ശങ്കരാഭരണം

താളം: 

മുറിയടന്ത 14 മാത്ര

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

കഥാപാത്രങ്ങൾ: 

ബൃഹന്നള

തപനീയശൈലകമനീയ വിഗ്രഹം

പുരതസ്സമീക്ഷ്യ മരുതസ്സുതം തതഃ

ചരണേ നിപീഡ്യ ച രണേ ജിഗീഷയാ

സ ജഗാദ ഭഗ്നഭുജഗാദരം ഹസം

പല്ലവി

അഞ്ജനാതനയ! കേൾക്ക ഹേ രിപു 

ഭഞ്ജനാ മദീയഭാഷിതം.

അനുപല്ലവി

അഞ്ജസാ ഭവാനെ കാൺകയാൽ മോദ-

പുഞ്ജമിന്നു വളരുന്നു മേ 

ചരണം 1

ഇന്നു മാത്സ്യനൃപൻതന്നുടെ പശു-

വൃന്ദഹാരി കുരുമണ്ഡലം 

വെന്നിടുവതിനു സംഗരേ കേതു-

തന്നിൽ നീ മമ വസിക്കണം.

ചരണം 2

ഉന്നതന്മാരാം ജനങ്ങടേ നല്ല-

സന്നിധാനം കൊണ്ടു കേവലം

വന്നുകൂടും ജയമേവനും നൂനം

എന്നു പാരിലതി സമ്മതം.

അർത്ഥം: 

മഹാമേരുവെപ്പോലെ സ്വർണ്ണവർണ്ണമായ ശരീരത്തോടുകൂടിയവനും ഗരുഡന്റെ വേഗത്തെ അതിശയിക്കുന്നവനും ആയ ഹനുമാനെ മുന്നിൽ കണ്ട് അദ്ദേഹത്തിന്റെ കാൽക്കൽ വന്ദിച്ച് യുദ്ധത്തിൽ ജയിക്കണമെന്ന ആഗ്രഹത്തോടെ ബൃഹന്നള പറഞ്ഞു.
അഞ്ജനാപുത്രാ! ശത്രുനാശകാ! ഞാൻ പറയുന്നത് കേൾക്കുമാറാകണം. പെട്ടെന്ന് ഇവിടുത്തെകണ്ടതിനാൽ സന്തോഷം ഏറിവരുന്നു. വിരാടന്റെ പശുക്കളെ അപഹരിച്ച കൗരവന്മാരെ ജയിക്കുവാനായി ഇവിടുന്ന് ഇപ്പോൾ യുദ്ധത്തിൽ എന്റെ തേർക്കൊടിമരത്തിൽ ഇരിക്കേണമേ. മഹാത്മാക്കളുടെ സാനിധ്യം കൊണ്ടുതന്നെ ഏതൊരുവനും വിജയം കൈവരുമെന്നാണല്ലോ ലോകാഭിപ്രായം.