പ്രയുക്താശിഷസ്തേന തേ പാണ്ഡുപുത്രാഃ

രാഗം: 

കേദാരഗൌഡം

ശങ്കരാഭരണം

താളം: 

ചെമ്പട 24 മാത്ര

ആട്ടക്കഥ: 

കല്യാണസൌഗന്ധികം

[[ ആഗസ്ത്യമാശ്രമമതഃ പ്രണിപത്യ വേഗാ-
ദാഗത്യ ഭാർഗ്ഗവതപോവനമസ്തഖേദം
ശസ്തം മുനീന്ദ്രമകൃതവ്രണദർശിതം ത-
മാസ്താവിഷുർദ്ധൃത പരശ്വധചാപബാണം ]]

പ്രയുക്താശിഷസ്തേന തേ പാണ്ഡുപുത്രാഃ
പ്രയാതാഃ പ്രഭാവപ്രഭാസഞ്ചിതാംഗാഃ
സ്വഭക്താനുപായാദുപായാദ്ധതാരിഃ
സഭോജഃ സമേതാന്‍ സമാകര്‍ണ്ണ്യ ശൌരിഃ

 

[[ ഭൂഭാരം തീർപ്പതിനായി ഭൂമിയിൽ വന്നവതരിച്ചു
ഭുവനൈകനായകന്മാർ ഭൂരികൃപാസാഗരന്മാർ
വിണ്ണവർനാഥാർച്ചിതന്മാരുണ്ണികളായായർകുലേ
പുണ്യവധൂഭവനന്തോറും വെണ്ണകവർന്നുണ്ണുന്നോർ
കാലിണകൈതൊഴുന്നവരെ കാലഭയാൽ വേർപെടുപ്പോർ
കാലികളും മേച്ചുവനേ ബാലകന്മാരായ് നടപ്പോർ
വാരിധിയിൽ വിലസീടും ദ്വാരകയാം പുരിതന്നിൽ
പൌരജനങ്ങളുമായി സ്വൈരമുറങ്ങീടുന്നോർ
അന്തികമാഗതരായ കുന്തീതനുജന്മാരെ
ഹന്ത തദാ കാണ്മതിനായ് ചന്തമോടങ്ങെഴുന്നള്ളി ]]

അർത്ഥം: 

പരശുരാമനാൽ അനുഗ്രഹിക്കപ്പെട്ട ആ പാണ്ഡവന്മാർ പൂർവാധികം തേജസ്സോടെ പ്രഭാസതീർത്ഥത്തിൽ ചെന്നെത്തി. ഈ സമയത്ത് ശ്രീകൃഷ്ണൻ തന്റെ ഭക്തന്മാരായ പാണ്ഡവന്മാർ വന്നിട്ടുണ്ടെന്ന് കേട്ട് യാദവന്മാരോടു കൂടി അവരെ കാണുവാൻ വന്നു.

അരങ്ങുസവിശേഷതകൾ: 

“ആഗസ്ത്യമാശ്രമമതഃ” എന്ന് തുടങ്ങുന്ന ശ്ലോകം “ചൊല്ലിയാട്ടം” എന്ന പുസ്തകത്തിൽ ഇല്ല. “പ്രയുക്താശിഷസ്തേന..” എന്ന ശ്ലോകം കേദാര ഗൗഡയിൽ ഇടശ്ലോകം ആയി ആണ് “ചൊല്ലിയാട്ടം” എന്ന പുസ്തകത്തിൽ. ഇതിനോടോപ്പം രാമകൃഷ്ണന്മാരൊന്നിച്ചുള്ള പുറപ്പാട് പദം (ഭൂഭാരം തീർപ്പതിനായി) ആണ്. അത് രംഗത്ത് തീരെ പതിവില്ല. കലാമണ്ഡലം ചിട്ടയാണ് പൊതുവെ പിൻതുടരുന്നത്. 

അനുബന്ധ വിവരം: 

കഥ തുടങ്ങിയാൽ ഇടക്ക് പിന്നേയും ഇക്കാലത്ത് പുറപ്പാട് പതിവില്ല എന്ന കാര്യം പ്രത്യേകം ഓർക്കുക. ചെലപ്പോൾ കോട്ടയത്ത് തമ്പുരാന്റെ കാലത്ത് മറ്റൊരു തരത്തിൽ ആയിരുന്നിരിക്കാം. അതുകൊണ്ടായിരിക്കാം തമ്പുരാൻ കഥയ്ക്കിടയിൽ പുറപ്പാട് പദം എഴുതിയത്.