വിജയീഭവ ഹേ സദാ ത്വം

രാഗം: 

മദ്ധ്യമാവതി

താളം: 

മുറിയടന്ത 14 മാത്ര

ആട്ടക്കഥ: 

കാർത്തവീര്യാർജ്ജുന വിജയം

കഥാപാത്രങ്ങൾ: 

നാരദൻ

വിജയീഭവ ഹേ സദാ ത്വം

ഭുവനവീര്യസുമതേ സദാ ത്വം

വിജിതം തവ ബാഹുബലം കൊണ്ടു

വീതഖേദമിഹ ലോകമശേഷവും

ഇന്ദിരാ കാമുകൻ തന്നുടെ സഭ-

യീന്നുകേട്ടു വീര്യം നിന്നുടെ

ഇന്നും അമരാനദീതടേ പാടുന്നു

ഇങ്ങുവരുമ്പോൾ മഹത്വമതിന്നുടെ

ലജ്ജയുണ്ടെങ്കിലും ചൊല്ലുന്നേൻ കേൾക്ക

ഇജ്ജനമോതേണ്ടും വാസ്തവം

അർജ്ജുനനെന്നൊരു പാർത്ഥിവൻ നിന്നെ

തർജ്ജനം ചെയ്യുന്നു നിത്യം കയർത്തവൻ

ഹേഹയനാമവനെ ജയിക്കണം നീയും

ആഹവം തന്നിൽ ജയിക്കണം

മോഹമതിന്നു ഫലിക്കണം തവ

ബാഹുബലം കണ്ടു ഞങ്ങൾ രസിക്കണം

അർത്ഥം: 

പദസാരം:-ലോകപരാക്രമശാലിയായ നീ വിജയിച്ചാലും എടോ രാവണ. നിന്റെ കയ്യൂക്കുകൊണ്ട് ജയിച്ച ലോകം എല്ലാം ഖേദം കൂടാതെ കഴിയുന്നു. മഹാവിഷ്ണുവിന്റെ സഭയിൽ നിന്ന് നിന്റെ വീരപരാക്രമത്തെ പറ്റി കേൾക്കുകയുണ്ടായി. ഇങ്ങോട്ട് വരുന്ന വഴി അമരാവതിനദിയുടെ (സ്വർഗ്ഗത്തിലെ പുഴയാണ് അമരാവതി) തീരത്തും നിന്റെ മഹത്വങ്ങളെ പറ്റി പാടുന്നത് കേട്ടു. നാണമുണ്ട് എന്നാലും ഞങ്ങൾ പറയേണ്ടത് വാസ്തവം പറയണമല്ലൊ. അർജ്ജുനൻ എന്ന ഹേഹയരാജാവ് നിന്നെ എപ്പോഴും അവഹേളിക്കുന്നുണ്ട്. ആ ഹേഹയരാജാവിനെ നീ യുദ്ധത്തിൽ ജയിക്കണം. ആ മോഹം സാ‍ാധിക്കണം അത് കണ്ട് ഞങ്ങൾ രസിക്കണം.