നിശമയം വചനമിദം മൽപ്രാണനാഥ

രാഗം: 

ഭൈരവി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

നരകാസുരവധം

കഥാപാത്രങ്ങൾ: 

പത്നി(മാർ)

നിശമയം വചനമിദം മൽപ്രാണനാഥ!
വിശദപുണ്യചരിത വിനതജനസന്താന

ശശിസദൃശസുവദന സാമോദമിന്നു

സാമോദം

അംഗജമാൽ കൊണ്ടിന്നു അംബുജദളനേത്ര!

അംഗം തളർന്നീടുന്നഹോ മൽപ്രാണനാഥ!

അംഗം പുണരുവതിനൻപൊടുവരിക നീ

അംഗജസമാകാര! സാമോദമിന്നും

മലയമാരുതരഥേ മനസിജൻ കരയേറി

മലർശരനിര തൂകുന്നു കലയ ഹൃദയേ

തവ കാരുണ്യമയി കാന്ത!

വലമഥനസഹോദര! സാമോദമിന്നു

നല്ലൊരു വാസന്തികാകുസുമജാലമിതഹോ

നലമൊടു കാൺക വിഭോ!

ഉല്ലാസം പൂണ്ടു നാമൊന്നിച്ചു രമിക്കേണം

കല്യാണാലയ കാർവർണ്ണ! സാമോദമിന്നു

അരങ്ങുസവിശേഷതകൾ: 

പത്നിമാർ ഇരുവശത്തും നിന്ന് ഒപ്പം ചൊല്ലിയാടുന്നു.

ശ്രീകൃഷ്ണൻ പത്നിമാരോട് കൂടി ക്രീഡിച്ചുമരുവുന്നു.