ഉദ്ധതവാക്കുകൾ ഉച്ചരിച്ചീടായ്ക

രാഗം: 

നാഥനാമാഗ്രി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

കല്യാണസൌഗന്ധികം

കഥാപാത്രങ്ങൾ: 

ഭീമൻ

ഉദ്ധതവാക്കുകൾ ഉച്ചരിച്ചീടായ്ക

യുദ്ധത്തിനായിനടിച്ചുവന്നാലും

പാർത്തലം തന്നിലമർത്തിടും നിന്നെ

മാർത്താണ്ഡജാലയേ ചേർത്തീടുവൻ ഞാൻ

ഉഗ്രത ചേർന്നീടുമീ ഗദകൊണ്ടുഞാൻ

നിഗ്രഹിച്ചീടുവനഗ്രേവന്നീടുകിൽ

ആർത്തടിയ്ക്കുന്ന നീ പാർത്തിരിക്കെത്തന്നെ

ആർത്തവം കൊണ്ട് പോമാർത്തികൂടാതെ ഞാൻ

തിരശ്ശീല

അർത്ഥം: 

വലിയ വീമ്പിളക്കാതെ നീ യുദ്ധത്തിനായി വാ. ഭൂമിയിൽ വസിക്കുന്ന നിന്നെ ഞാൻ യമലോകത്തേയ്ക്ക് അയക്കുന്നുണ്ട്. എന്റെ മുന്നിൽ വന്നാൽ നിന്നെ ഈ ഉഗ്രമായ ഗദകൊണ്ട് അടിച്ച് കൊല്ലും. അലറിവരുന്ന നിന്നെ കണ്ട് പേടിയ്ക്കാതെ തന്നെ ഞാൻ, നിന്റെ കൺമുന്നിൽ വെച്ച് തന്നെ പൂക്കൾ പറിച്ച് കൊണ്ട് പോകും. ആർത്തവം=പുഷ്പം.