ബാലിതനയാംഗദ മാരുതേ

രാഗം: 

തോടി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

തോരണയുദ്ധം

കഥാപാത്രങ്ങൾ: 

സുഗ്രീവൻ

അനന്തരം ബാലിസഹോദരോസൗ

മനസ്സില്‍ മോദത്തൊടുമംഗദാദ്യാന്‍

മനോജവാന്‍ മാരുതതുല്യവേഗാൻ

ജഗാദ സുഗ്രീവനുദാര വീര്യന്‍

ബാലിതനയാംഗദ മാരുതേ ഹനൂമന്‍

ഭല്ലൂകാധീശ ജാബവന്‍ ശ്രൃണുത മേ വാക്കുകള്‍

ജാനകിയെ നിങ്ങള്‍ പോയി തെക്കെ ദിക്കിലെല്ലാം

മാനസം തെളിഞ്ഞു പാരം അന്വേഷിച്ചു വരേണം

നിങ്ങള്‍ പോകുന്നേടത്തുതന്നെക്കാണാം വൈദേഹിയെ

അങ്ങു പോക വൈകിടാതെ അംഗദനോടും നിങ്ങള്‍

അർത്ഥം: 

ശ്ലോകാർത്ഥം:-ശേഷം ബാലിസഹോദരനായ അവൻ മനസ്സിൽ സന്തോഷത്തോടെ അംഗദൻ കാറ്റുപോലെ വേഗം ഉള്ള ഹനൂമാൻ തുടങ്ങിയവരോട് പറഞ്ഞു. (ഓരോരുത്തരേയും ഓരോദിക്കിലെക്ക് അയക്കുകയാണ്)

പദം:-ബാലിയുടെ മകനായ അംഗദാ, വായുപുത്രനായ ഹനൂമാൻ, ജാംബവാൻ നിങ്ങൾ എന്റെ വാക്കുകൾ കേട്ടാലും.
നിങ്ങൾ തെക്ക് ദിക്കിലെക്ക് പോയി സീതയെ അന്വേഷിക്കണം.
നിങ്ങൾ പോകുന്ന ദിക്കിൽ സീതയെ കാണാം എന്ന് എനിക്ക് ഉറപ്പുണ്ട്. അതിനാൽ അംഗദനോടും കൂടെ ആ ഭാഗത്തേയ്ക്ക് പെട്ടെന്ന് തന്നെ പോവുക.