ബാഡവേന്ദ്ര വിദ്യകളിൽ

രാഗം: 

മാരധനാശി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

കല്യാണസൌഗന്ധികം

കഥാപാത്രങ്ങൾ: 

ധർമ്മപുത്രർ

ബാഡവേന്ദ്ര വിദ്യകളില്‍ പാടവമുള്ളോരു ഭവാന്‍
കൂടവേ സഞ്ചരിച്ചാലും ഊഢമോദത്തോടെ നിത്യം

പല്ലവി
സന്തോഷം വളരുന്നു നിന്നെ

അർത്ഥം: 

ബ്രാഹ്മണേന്ദ്രാ, വിദ്യകളില്‍ പാടവമുള്ള ഭവാന്‍ സന്തോഷത്തോടുകൂടി നിത്യവും കൂടെ സഞ്ചരിച്ചാലും.

അനുബന്ധ വിവരം: 

ശേഷം ആട്ടം-
ബ്രാഹ്മണന്‍:‘എന്നാല്‍ ഇനി നമ്മള്‍ വേഗം പുറപ്പെടുകയല്ലേ?’
ധര്‍മ്മപുത്രന്‍:‘അങ്ങിനെതന്നെ’
കപടബ്രാഹ്മണന്‍ വാത്സല്യഭാവത്തില്‍ വലംകൈകൊണ്ട് ധര്‍മ്മപുത്രനേയും ഇടംകൈകൊണ്ട് പാഞ്ചാലിയേയും പിടിച്ച് പിന്നിലേയ്ക്കുമാറി തിരിയുന്നു. ബ്രാഹ്മണന്‍ നിഷ്ക്രമിക്കുന്നു. ജടാസുരന്‍ പ്രവേശിച്ച് വലംകൈയ്യാല്‍ ധര്‍മ്മപുത്രനേയും ഇടംകൈയ്യാല്‍ പാഞ്ചാലിയേയും പിടിച്ചുകൊണ്ട് രംഗത്തേയ്ക്ക് ഓടിവന്ന് ഇടത്തുഭാഗത്തായി രൌദ്രഭാവത്തില്‍ നില്‍ക്കുന്നു. ധര്‍മ്മപുത്രനും പാഞ്ചാലിയും ഭയചികിതരായി നില്‍ക്കുന്നു. ഗായകര്‍ ശ്ലോകം ആലപിക്കുന്നു. ഈ ശ്ലോകത്തോടേ രംഗം ആറില്‍ നിന്നും ഏഴിലേയ്ക്ക് സംക്രമിക്കുന്നു.